ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തറിലെത്തി. ഒരു ‘സൗഹൃദ സന്ദർശനം’ എന്നാണ് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം ഈ സന്ദർശനത്തെ വിശേഷിപ്പിച്ചത്.
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുഎഇ പ്രസിഡന്റിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി സ്വീകരിച്ചു. ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഐക്യദാർഢ്യം വർദ്ധിപ്പിക്കുകയാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. ഡിസംബർ 31-ന് അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നടന്ന വെടിക്കെട്ട് ഒരു പുതിയ വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
കടുത്ത വേനലിനെ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ഇളവ് വെള്ളിയാഴ്ച അവസാനിക്കും
യുഎഇയിലെ കടുത്ത വേനലിനെ തുടർന്ന് സർക്കാർക്ക് ജോലിക്കാർക്ക് അനുവദിച്ച ജോലി സമയത്തിലെ ഇളവ് വെള്ളിയാഴ്ച്ച അവസാനിക്കും. ഈ ഇളവ് പ്രകാരം ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മണിക്കൂർ വീതം ജോലി ചെയ്ത് വാരാന്ത്യ അവധിയൊടൊപ്പം വെള്ളിയാഴ്ചയും ഉൾപ്പെടുത്തുക, അല്ലെങ്കിൽ തിങ്കൾ മുതൽ വ്യാഴം വരെ ഏഴ് മണിക്കൂർ വീതവും, വെള്ളിയാഴ്ച നാലര മണിക്കൂറും ജോലി ചെയ്ത് ബാക്കി മണിക്കൂർ വാരാന്ത്യ അവധിയിലേക്ക് ചേർക്കുക എന്നതായിരുന്നു അനുവദിച്ചിരുന്നത്.
ഇളവ് ഓരോ സ്ഥാപനത്തിന്റെയും വിവേചനാധികാരം അടിസ്ഥാനമാക്കി നടപ്പാക്കുകയായിരുന്നു. കഴിഞ്ഞവർഷം ദുബായ് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് പരിപാടി ആരംഭിച്ചത്. വേനൽക്കാല ജോലി സമയത്തെക്കുറിച്ച് സർക്കാർ ജീവനക്കാർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ജോലി സമയത്തിൽ മാറ്റം വരുത്തിയത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഓഫീസ് സമയം കുറയ്ക്കാനുള്ള നിർദേശങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ജീവനക്കാരുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും സർക്കാർ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുമാണ് ഇത്തരം സംരംഭങ്ങൾ നടപ്പാക്കുന്നതെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഫലാസി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഷിബു സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply