യുഎഇയിൽ മഴ വരുന്നു; കാലാവസ്ഥാ മാറ്റത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

uae rain alert യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റം വരുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്ത് ചിലയിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ശേഷം ദുബായിൽ പൊടി നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെട്ടു. ഇന്ന് രാവിലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 23.1°C ആണ്. പുലർച്ചെ 6:15-ന് ഫുജൈറയിലെ അൽ ഹെബൻ മലനിരകളിലാണ് ഈ താപനില രേഖപ്പെടുത്തിയത്.

അൽ ഐനിലെ ചില ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രി 8 മണി വരെയായിരിക്കും മഴ സാധ്യത. ശക്തമായ കാറ്റും, കാഴ്ചാപരിധി കുറയുന്നതിനും ഇത് കാരണമാകും.

വരും ദിവസങ്ങളിൽ, അതായത് വെള്ളിയാഴ്ച, തെളിഞ്ഞതും ഭാഗികമായി മേഘാവൃതമായതുമായ കാലാവസ്ഥയായിരിക്കും. കിഴക്കും തെക്കും ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. ഇത് നേരിയ മൂടൽമഞ്ഞിനും കാരണമാകും.

തെക്ക്-കിഴക്ക് ദിശയിൽ നിന്ന് വടക്ക്-കിഴക്ക് ദിശയിലേക്ക് കാറ്റ് വീശും. ഇത് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെയാകാം. ശക്തമായ കാറ്റ് പൊടിപടലങ്ങൾ ഉയർത്താൻ സാധ്യതയുണ്ട്. അതേസമയം, അറേബ്യൻ ഗൾഫ്, ഒമാൻ കടൽ എന്നിവ ശാന്തമായിരിക്കുമെന്നും കടൽ യാത്രകൾക്ക് തടസ്സമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *