പ്രവാസി എഴുത്തുകാരൻ ബാലചന്ദ്രൻ തെക്കന്മാർ യുഎഇയിൽ അന്തരിച്ചു

expat malayaliഅഞ്ച് പതിറ്റാണ്ടുകളായി ഷാർജയിലെ പ്രവാസികൾക്കിടയിൽ സജീവമായിരുന്ന പ്രമുഖ എഴുത്തുകാരനും ഷാർജ റൂളേഴ്സ് ഓഫീസിലെ ഉദ്യോഗസ്ഥനുമായിരുന്ന ബാലചന്ദ്രൻ തെക്കന്മാർ (ബാലു-78) അന്തരിച്ചു. കണ്ണൂർ അഴീക്കോട് സ്വദേശിയായ അദ്ദേഹം ഷാർജ അൽ സഹിയയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. 1974 മുതൽ യു.എ.ഇ.യിൽ പ്രവാസിയാണ്.

സാഹിത്യരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രൻ തെക്കന്മാരുടെ ആദ്യ പുസ്തകമായ ‘എസൻസ് ഓഫ് ലൈഫ് ആൻഡ് അദർ സ്റ്റോറി’ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് സമർപ്പിച്ചതാണ്. ‘റിഫ്ലക്ഷൻസ്’ എന്ന ഇംഗ്ലീഷ് ഷോർട്ട് സ്റ്റോറി സമാഹാരം ഉൾപ്പെടെ നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

പരേതരായ മൈലപ്പുറത്ത് കുഞ്ഞിരാമൻ നായരുടെയും തെക്കൻമാർ വീട്ടിൽ അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ പ്രേമജ. മക്കൾ: സുഭാഷ് (ഓസ്ട്രേലിയ), ഡോ. സജിത (ഷാർജ). സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഗോപിനാഥൻ, പ്രേമവല്ലി, സാവിത്രി, പരേതരായ പ്രഭാകരൻ നായർ, ജനാർദ്ദനൻ നായർ, മുകുന്ദൻ നായർ, പുരുഷോത്തമൻ നായർ. ഷാർജയിൽ വെച്ച് തന്നെ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *