
സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, പൈസ പോകുന്ന വഴി അറിയില്ല; യുഎഇയിൽ ട്രാഫിക് പിഴയുടെ പേരിൽ തട്ടിപ്പ്
അബുദാബിയിൽ ട്രാഫിക് പിഴയുമായി ബന്ധപ്പെട്ട ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പോലീസ് ലോഗോ ഉപയോഗിച്ച് തട്ടിപ്പുകാർ വാഹന ഉടമകൾക്ക് വ്യാജ ലിങ്കുകൾ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.
എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്?
വാഹനം ട്രാഫിക് നിയമം ലംഘിച്ചുവെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സന്ദേശങ്ങൾ വരുന്നത്. ഇത് വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും, പാസ്‌വേഡുകളും തട്ടിയെടുക്കാൻ തട്ടിപ്പുകാർ ശ്രമിക്കുന്നു. വാട്‌സ്ആപ്, ഇ-മെയിൽ, ടിക് ടോക്, ഫേസ്ബുക്ക്, എക്സ് എന്നിവയിലൂടെയാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രധാനമായും പ്രചരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഇവയുടെ ഉറവിടം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് വരുന്ന ലിങ്കുകളിൽ നിങ്ങളുടെ ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ നൽകരുത്.
ഇത്തരം കാര്യങ്ങൾക്കായി അപ്‌സ്റ്റോർ, ഗൂഗിൾ പ്ലേ പോലുള്ള അംഗീകൃത പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ സർക്കാരിന്റെ ഔദ്യോഗിക ആപ്പുകൾ മാത്രം ഉപയോഗിക്കുക.
തട്ടിപ്പിന് ഇരയായാൽ എന്തുചെയ്യണം?
അബൂദബി പോലീസിൻ്റെ നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
ഉടൻ തന്നെ 8002626 എന്ന നമ്പറിൽ വിളിക്കുക.
അല്ലെങ്കിൽ 2828 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയയ്ക്കുക.
അബുദാബി പോലീസിൻ്റെ സ്മാർട്ട് ആപ്ലിക്കേഷനിലെ ‘അമൻ സർവീസ്’ വഴി തട്ടിപ്പ് റിപ്പോർട്ട് ചെയ്യുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)