
ഭര്‍ത്താവ് വിദേശത്ത്, കല്യാട് പട്ടാപ്പകല്‍ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ വഴിത്തിരിവ്; വീട്ടുടമയുടെ മരുമകള്‍ കൊല്ലപ്പെട്ട നിലയില്‍
ഇരിക്കൂര്‍ കല്യാട് പട്ടാപ്പകല്‍ വീട്ടില്‍ നടന്ന മോഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. വീട്ടുടമയുടെ മരുമകള്‍ ദര്‍ശിതയെ കര്‍ണാടകയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് യുവതിയുടെ ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ദര്‍ശിതയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ ദിവസമാണ് കണ്ണൂർ ഇരിക്കൂർ കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ സുമതിയുടെ വീട്ടിൽ കവർച്ച നടന്നത്. ഷെൽഫിൽ സൂക്ഷിച്ച 30 പവൻ സ്വർണവും നാലുലക്ഷം രൂപയുമാണ് കവര്‍ന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. സുമതി സമീപത്തെ മരിച്ച വീട്ടിലും മകൻ സൂരജ് ജോലിക്കും മരുമകൾ സ്വന്തം വീട്ടിലേക്കും പോയ സമയത്താണ് കവർച്ച നടന്നത്. വാതിലിൽ സമീപത്ത് ചവിട്ടിക്കടിയിൽ സൂക്ഷിച്ച താക്കോൽ ഉപയോഗിച്ചാണ് കവർച്ച നടത്തിയത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ദര്‍ശിതയെ ബന്ധപ്പെടാന്‍ പോലീസ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് ഇന്നലെ വൈകിട്ടോടെ ദര്‍ശിതയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം കര്‍ണാടക പോലീസില്‍ നിന്ന് ലഭിക്കുന്നത്. ക്രൂരമായി അക്രമിക്കപ്പെട്ട നിലയിലാണ് മൃതദേഹമെന്നാണ് വിവരം. മുഖം അടിച്ച് വികൃതമാക്കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)