
ഗള്‍ഫില്‍ നിന്നുള്ള തൊഴില്‍ പരസ്യങ്ങള്‍ ഒറിജിനല്‍ ആണോ? വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
യുഎഇയില്‍ പുതിയ അക്കാമിക വര്‍ഷം ആംഭിക്കുന്നതിന് തൊട്ടുമുന്‍പ് നിരവധി വിദ്യാലയങ്ങളുടെ പേരില്‍ തൊഴില്‍ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ദുബായിലും അബുദാബിയിലുമുള്ള സ്‌കൂളുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ടെന്ന രീതിയില്‍ പരസ്യങ്ങള്‍ പ്രചരിച്ചു. നിരവധി പേര്‍ കേരളത്തില്‍നിന്ന് അപേക്ഷകള്‍ അയച്ചു. പരസ്യങ്ങള്‍ കേരളത്തിലുമെത്തി. എന്നാല്‍, ഇതില്‍ ഏറെയും വ്യാജപര്യസങ്ങളാണെന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് നിര്‍ദേശം നല്‍കി. യഥാര്‍ഥ കമ്പനികളുടെ വെബ്‌സൈറ്റുകളുടെ അതേ രീതിയിലുള്ള വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പു നടത്തുന്നതാണ് രീതി. ദുബായിലെ പ്രമുഖ റിക്രൂട്ടിങ് കമ്പനികളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുഎഇയിലെ റിക്രൂട്ടിങ് കമ്പനികള്‍ റിക്രൂട്ട്‌മെന്റിന് മുന്‍പ് പണം ആവശ്യപ്പെടാറില്ല. ഒരു ഉദ്യോഗാര്‍ഥിയെ നിയമിക്കുമ്പോള്‍ വരുന്ന എല്ലാ നിയമപരമായ ചെലവുകളും കമ്പനിയാണ് വഹിക്കുന്നത്. പണം ആവശ്യപ്പെടുന്ന നിയമനങ്ങള്‍ യഥാര്‍ഥമാകണമെന്നില്ല. കമ്പനിയുടെ വെബ്‌സൈറ്റ് യഥാര്‍ഥമാണെന്ന് പരിശോധിച്ച് ഉറപ്പാക്കണം. വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ വഴി യഥാര്‍ഥ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ തൊഴില്‍ പരസ്യങ്ങള്‍ നല്‍കാറില്ല. കമ്പനി വെബ്‌സൈറ്റിലോ മറ്റ് ഔദ്യോഗിക മാര്‍ഗങ്ങളിലോ ആണ് തൊഴില്‍ പരസ്യങ്ങള്‍ നല്‍കാറുള്ളത്. വ്യാജ ഓഫര്‍ ലെറ്ററുകള്‍ നല്‍കുന്ന സംഭവങ്ങളും ദുബായ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓഫര്‍ ലെറ്ററുകളുടെ വിശ്വാസ്യത പരിശോധിക്കാന്‍ യുഎഇയില്‍ ഹ്യുമണ്‍ റിസോഴ്‌സ് ആന്‍റ് എമിററ്റൈസേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ സംവിധാനമുണ്ട്. inquiry.mohre.gov.ae എന്ന വെബ്‌പോര്‍ട്ടലില്‍ വിവരങ്ങള്‍ ലഭിക്കും. കമ്പനി യഥാര്‍ഥമാണോ എന്നറിയാന്‍ യു.എ.ഇയുടെ നാഷണല്‍ ഇക്കണോമിക് റജിസ്റ്ററിന്റെ വെബ് പോര്‍ട്ടലിലും പരിശോധിക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)