
ഇടിച്ചിട്ട് നിർത്താതെ പോയി, ലൈസൻസും ഇല്ല; യുഎഇയിൽ ഡ്രൈവർക്ക് 5,000 ദിർഹം പിഴ
ദുബൈയിൽ അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ യൂറോപ്യൻ പൗരന് ദുബൈ ട്രാഫിക് കോടതി 5,000 ദിർഹം (ഏകദേശം 1.12 ലക്ഷം ഇന്ത്യൻ രൂപ) പിഴ ചുമത്തി. ഇയാൾക്ക് വാഹനം ഓടിക്കാൻ സാധുവായ ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ദുബൈയിലെ ബിസിനസ് ബേയിൽ വെച്ചാണ് സംഭവം. അശ്രദ്ധമായി വാഹനം പിന്നോട്ട് എടുത്തപ്പോൾ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചുപോയി. പിന്നീട് നടത്തിയ അന്വേഷണത്തിൽ, സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലിൽ പ്രതി തൻ്റെ കുറ്റം സമ്മതിച്ചു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതും അപകടം വരുത്തി നിർത്താതെ പോയതുമാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റങ്ങൾ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)