Posted By christymariya Posted On

യുഎഇയിൽ ഓ​ണ​വി​പ​ണി സ​ജീ​വം; സ​ദ്യ​ക്ക്​ ജൈ​വ​പ​ച്ച​ക്ക​റി​ക​ളും

അബൂദബി: ഓണാഘോഷം അടുത്തതോടെ പ്രവാസ ലോകത്തെ ഓണവിപണി സജീവമായി. ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ഓണവിഭവങ്ങൾ ലഭ്യമാക്കി തുടങ്ങി. ഓണാഘോഷ പരിപാടികളുടെ രജിസ്ട്രേഷനും സദ്യക്കുള്ള പ്രീ-ബുക്കിങ്ങും ആരംഭിച്ചു.

ഓണവിപണി സജീവമായതോടെ ഓണസദ്യ ഒരുക്കുന്നതിനുള്ള ചർച്ചകളും സജീവമാണ്. ആരോഗ്യപരമായ വിഭവങ്ങൾക്കും ഉൽപന്നങ്ങൾക്കുമാണ് ഇത്തവണത്തെ ഓണവിപണിയിൽ മുൻതൂക്കം. റെഡി ടു ഈറ്റ് ഉത്പന്നങ്ങളെക്കാൾ കൂടുതൽ ആളുകൾക്കും താൽപര്യം ഫ്രഷ് പച്ചക്കറികളും പഴങ്ങളുമാണ്. കൂടാതെ, ജൈവ പച്ചക്കറികൾക്കും മികച്ച വിപണിയുണ്ട്.

ലുലുവിൽ 2500 ടൺ പച്ചക്കറി

ഈ വർഷത്തെ ഓണസദ്യ ഗംഭീരമാക്കാൻ 2500 ടൺ പഴങ്ങളും പച്ചക്കറികളുമാണ് ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കുക. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് എത്തിച്ചിരിക്കുന്നത്. ജൈവകൃഷി രീതികളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇതെന്ന് ലുലു ഗ്ലോബൽ ഓപറേഷൻ ഡയറക്ടർ സലിം എം.എ അറിയിച്ചു.

ആരോഗ്യപരമായ പായസങ്ങൾ

ലുലുവിൻ്റെ പായസമേളയിലെ പ്രധാന ആകർഷണം ആരോഗ്യപരമായ പായസങ്ങളാണ്. 30 തരം പായസങ്ങളിൽ 10-ൽ അധികവും ആരോഗ്യകരമായവയാണ്. മില്ലെറ്റ് പായസം, ഓട്‌സ് പായസം, അവൽ പായസം, റാഗി ചെറുപയർ പായസം, ഇളനീർ പായസം, നവരത്ന പായസം, ചക്ക പായസം തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു.

ലുലു ഓണസദ്യ ബുക്ക് ചെയ്യാം

25 വിഭവങ്ങളുള്ള ലുലു ഓണസദ്യയുടെ പ്രീ-ബുക്കിങ് ആരംഭിച്ചു. ലുലു സ്റ്റോറുകളിൽ നേരിട്ടെത്തിയും ഓൺലൈനായും സദ്യ ബുക്ക് ചെയ്യാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *