
കോളടിച്ചല്ലോ! യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷ വാർത്ത: ഇൻഷുറൻസ് നിരക്കിൽ കുറവ്
യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 15 മാസത്തിനിടെ ഇതാദ്യമായാണ് ഇലക്ട്രിക് കാറുകളുടെ ഇൻഷുറൻസ് പ്രീമിയത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 9.5% വരെ കുറഞ്ഞ തുകയിലാണ് ഇൻഷുറൻസ് പുതുക്കുന്നത്. ഇൻഷുറൻസ് മാർക്കറ്റ്.എഇ-യുടെ കണക്കനുസരിച്ച്, ഒരു വാഹനം പുതുക്കുമ്പോൾ ശരാശരി 5,270 ദിർഹം മാത്രമാണ് ഇപ്പോൾ ഉടമകൾ നൽകുന്നത്. 2025-ന്റെ രണ്ടാം പാദത്തിൽ ഇത് 5,815 ദിർഹവും ഒന്നാം പാദത്തിൽ 5,437 ദിർഹവുമായിരുന്നു.
എന്തുകൊണ്ട് നിരക്കുകൾ കുറഞ്ഞു
ഇൻഷുറൻസ് നിരക്കുകൾ കുറയാൻ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്:
ഇൻഷുറൻസ് കമ്പനികളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ: ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ഇൻഷുറൻസ് കമ്പനികൾക്ക് ഇപ്പോൾ കൂടുതൽ വ്യക്തമായ ധാരണയുണ്ട്. ഇത് അവർക്ക് കൂടുതൽ അനുയോജ്യമായ പ്രീമിയം ഘടന രൂപപ്പെടുത്താൻ സഹായിച്ചു.
ചൈനീസ് നിർമിത ഇലക്ട്രിക് കാറുകളുടെ കടന്നുവരവ്: പരമ്പരാഗത കാർ ബ്രാൻഡുകളായ ടെസ്‌ലക്ക് പുറമെ, ചൈനീസ് നിർമാതാക്കളായുള്ള പുതിയ ഇലക്ട്രിക് കാറുകൾ വിപണിയിലെത്തിയതോടെ വാഹനങ്ങളുടെ വൈവിധ്യം വർധിച്ചു. ഇത് ഇൻഷുറൻസ് കമ്പനികൾക്ക് വിവിധ വിലകളിലും റിസ്ക് പ്രൊഫൈലുകളിലുമുള്ള വാഹനങ്ങളെക്കുറിച്ച് പഠിക്കാൻ അവസരം നൽകി, ഇത് പ്രീമിയം കുറയാൻ കാരണമായി.
ഡീലർമാരുടെയും ഉപഭോക്താക്കളുടെയും ആശങ്കകൾക്ക് പരിഹാരം
ഉയർന്ന ഇൻഷുറൻസ് നിരക്കുകൾ കാരണം ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യകത കുറയുമോയെന്ന ആശങ്ക ഡീലർമാർക്കുണ്ടായിരുന്നു. വാഹനം വാങ്ങി ആദ്യ വർഷം സൗജന്യ ഇൻഷുറൻസ് ലഭിക്കുമെങ്കിലും രണ്ടാം വർഷം മുതൽ ഉയർന്ന തുക നൽകേണ്ടി വരുമെന്ന ചിന്ത പല ഉപയോക്താക്കളെയും പിന്തിരിപ്പിച്ചിരുന്നു. ഇപ്പോൾ പ്രീമിയം നിരക്കുകൾ കുറഞ്ഞത് ഈ ആശങ്കകൾക്ക് വലിയൊരളവിൽ പരിഹാരമായി.
കൂടാതെ, ചൈനീസ് നിർമാതാക്കൾ നൽകുന്ന വിപുലമായ വാറന്റികളും വിൽപ്പനാനന്തര സേവനങ്ങളും ഉപയോക്താക്കളുടെ ആശങ്കകൾ ലഘൂകരിക്കുന്നുണ്ട്. ഇലക്ട്രിക് വാഹന ഇൻഷുറൻസ് നിരക്കുകൾ ഇനിയും കുറയുമെന്നാണ് ഉടമകളുടെയും ഡീലർമാരുടെയും പ്രതീക്ഷ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)