Posted By christymariya Posted On

കുഞ്ഞുങ്ങളെ സ്കൂളിലാക്കി വന്നോളൂ! യുഎഇയിൽ അധ്യയന വർഷം തുടങ്ങുന്ന ദിവസം ജോലി സമയത്തിൽ ഇളവ്

യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ദിവസം സ്കൂൾ കുട്ടികളുടെ സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് അവരുടെ സൗകര്യമനുസരിച്ച് ജോലിസമയത്തിൽ മാറ്റം വരുത്താൻ അനുമതി നൽകി. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്‌സ് (FAHR)പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളിൽ കുട്ടികളെ കൊണ്ടുപോകാനും തിരികെ വീട്ടിലെത്തിക്കാനും കഴിയുന്ന തരത്തിൽ സ്കൂൾ തുറക്കുന്ന ദിവസം ജീവനക്കാർക്ക് അവരുടെ ജോലി സമയത്തിൽ മാറ്റം വരുത്താൻ അനുമതി നൽകണമെന്ന് ഫെഡറൽ മന്ത്രാലയങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്‌സ് നിർദ്ദേശം നൽകി. ഈ സൗകര്യം പരമാവധി മൂന്ന് മണിക്കൂർ വരെ മാത്രമേ ലഭിക്കൂ എന്നും അധികൃതർ അറിയിച്ചു.

ന​ഴ്​​സ​റി, കി​ൻറ​ർ​ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ആ​ദ്യ ആ​ഴ്ച മു​ഴു​വ​ൻ ഇ​ള​വ്​ ല​ഭി​ക്കും. കു​ട്ടി​ക​ളെ പു​തി​യ രീ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്​ കൂ​ടു​ത​ൽ സ​മ​യ​മ​നു​വ​ദി​ക്കാ​നാ​ണി​ത്. ഇ​ക്കാ​ല​യ​ള​വി​ൽ മൂ​ന്ന്​ മ​ണി​ക്കൂ​ർ വ​രെ ഇ​ള​വ്​ ല​ഭി​ക്കും. സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​യ ഇ​ള​വ്​ തൊ​ഴി​ലി​ട​ത്തി​ൽ നി​ല​വി​ലു​ള്ള രീ​തി​ക​ൾ അ​നു​സ​രി​ച്ചും ജീ​വ​ന​ക്കാ​ര​ൻറെ മാ​നേ​ജ​റു​ടെ അ​നു​വാ​ദ​ത്തോ​ടെ​യു​മാ​യി​രി​ക്ക​ണം. പുതിയ നയം അനുസരിച്ച് രക്ഷിതാക്കൾക്ക് സ്കൂളിലെ പിടിഎ മീറ്റിംഗുകൾ, ബിരുദദാന ചടങ്ങുകൾ, അല്ലെങ്കിൽ മറ്റ് സ്കൂളുമായി ബന്ധപ്പെട്ട പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ മൂന്ന് മണിക്കൂർ വരെ സമയം അനുവദിക്കും. വിവിധ കരിക്കുലങ്ങൾ അനുസരിച്ച് സ്കൂൾ ആരംഭിക്കുന്ന തീയതികളിൽ വ്യത്യാസമുണ്ടാകുന്നത് കണക്കിലെടുക്കണമെന്ന് തൊഴിലുടമകളോട് നിർദേശിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *