ഇന്റർനെറ്റ് ഇല്ലാതെയും ഇനി ചാറ്റ് ചെയ്യാം! നെറ്റ്‌വർക്ക് കവറേജില്ലാത്ത സ്ഥലങ്ങളിൽ പോലും സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷനാണ് “Bichat”. X (ട്വിറ്റർ) ആണ് ഇത് പുറത്തിറക്കിയതെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും, നിലവിൽ ഔദ്യോഗികമായി അത്തരം പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്?
Bichat ആപ്പ് പ്രവർത്തിക്കുന്നത് ബ്ലൂടൂത്ത് ഉപയോഗിച്ചാണ്. ഒരു ഫോണിൽ നിന്ന് അയയ്ക്കുന്ന സന്ദേശങ്ങൾ അടുത്തുള്ള മറ്റ് ഫോണുകളിലേക്ക് “ഹോപ്ഹോപ്” ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തും. ഇതുവഴി, നെറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ പോലും സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കും.
പ്രധാന ഫീച്ചറുകൾ
ഇന്റർനെറ്റ് ഫ്രീ ചാറ്റ്: നെറ്റ്വർക്ക് ഇല്ലാത്തപ്പോഴും ബ്ലൂടൂത്ത് ഉപയോഗിച്ച് സന്ദേശങ്ങൾ അയയ്ക്കാൻ സഹായിക്കുന്നു.
സുരക്ഷ: നിങ്ങളുടെ സന്ദേശങ്ങൾ സുരക്ഷിതമാക്കാൻ അത്യാധുനിക എൻക്രിപ്ഷൻ സംവിധാനങ്ങളായ Curve25519, AES-GCM എന്നിവ ഉപയോഗിക്കുന്നു. ഇത് നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ ചോരാതെ സംരക്ഷിക്കുന്നു.
പാനിക് മോഡ്: അടിയന്തിര സാഹചര്യങ്ങളിൽ, സ്ക്രീനിൽ മൂന്ന് തവണ ടാപ്പ് ചെയ്താൽ നിങ്ങളുടെ ചാറ്റുകൾ പൂർണ്ണമായും ഡിലീറ്റ് ചെയ്യപ്പെടും.
ക്യാമ്പുകളിലും മരുഭൂമിയിലും: നെറ്റ്‌വർക്ക് ലഭിക്കാത്ത വിദൂര സ്ഥലങ്ങളിലെ തൊഴിലാളികൾക്കും യാത്രക്കാർക്കും ഇത് വളരെ ഉപകാരപ്രദമാണ്.
DOWNLOAD NOW https://play.google.com/store/apps/details?id=com.cxaeshop.ai.bitchat&pcampaignid=web_share
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t