ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇത് ഗുരുതര നിയമലംഘനമാണെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. ആദ്യ തവണ നിയമം ലംഘനം നടത്തുന്നവർക്ക് 3 മാസം തടവും 5000 മുതൽ 50,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ പിഴ 20,000 മുതൽ 1,00,000 ദിർഹം വരെയായി വർധിക്കും. 3 മാസം കൂടി തടവും അനുഭവിക്കേണ്ടിവരും. ഇയാൾ ഓടിച്ച വാഹനം കണ്ടുകെട്ടും. മൂന്നാമതും നിയമം ലംഘിച്ചാൽ പിഴയും തടവും ആനുപാതികമായി വർധിക്കും. അംഗീകൃതമല്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് 10,000 ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനം ആവർത്തിച്ചാൽ 50,000 ദിർഹം വരെ പിഴയും 3 മാസം തടവും ലഭിക്കും. മുന്നാം തവണയും നിയമം ലംഘിക്കുന്നവരിൽനിന്ന് ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Home
latest
എട്ടിന്റെ പണി; ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി യുഎഇ
Related Posts
Middle East war tensions; ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പൽ പൊട്ടിത്തെറിച്ചു; യുഎസിന് മുന്നിൽ വഴങ്ങാതെ ഇറാൻ, സംഘർഷം അതിരൂക്ഷം
Indian Embassy Advisory; തെരുവിൽ തീപടർത്തി ജനരോഷം: നഗരങ്ങളിൽ കർഫ്യൂവിന് നിർദേശം; 2400 പേർ കസ്റ്റഡിയിൽ, ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം
US Embassy security alert Middle East; മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷം; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി യുഎസ് എംബസികൾ