മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ തിരക്ക് വർധിച്ചു. അടുത്ത 12 ദിവസത്തിനുള്ളിൽ 36 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രതീക്ഷ. അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ, അൽഐൻ തുടങ്ങിയ വിമാനത്താവളങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
പ്രവാസികളുടെ തിരിച്ചുവരവ് കണക്കിലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം ഉയർത്തി. ഇന്ന് മാത്രം ദുബായ് രാജ്യാന്തര വിമാനത്താവളം വഴി 2.9 ലക്ഷം പേർ എത്തുമെന്നാണ് കണക്ക്. ഈ വർഷം ആദ്യ പകുതിയിൽ ദുബായ് വിമാനത്താവളത്തിലൂടെ 98.8 ലക്ഷം സന്ദർശകരാണ് യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 6% കൂടുതലാണ്.
യാത്രാ നടപടികൾ വേഗത്തിലാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
സ്മാർട്ട് ഗേറ്റ്: 12 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം.
പ്രത്യേക കൗണ്ടറുകൾ: ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക കൗണ്ടറുകൾ വഴി കാത്തുനിൽക്കാതെ യാത്ര ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t