മധുരവും ഫാസ്റ്റ് ഫുഡും കുട്ടികളിൽ ഗുരുതരമായ കരൾ രോഗങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. അമിതമായി മധുരം കഴിക്കുന്നത് കുട്ടികളിലെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന് കാരണമാകും. മധുരത്തിൽ 50% ഗ്ലൂക്കോസും 50% ഫ്രക്ടോസുമാണ് അടങ്ങിയിട്ടുള്ളത്. ശരീരത്തിനാവശ്യമായ ഊർജ്ജം ഗ്ലൂക്കോസ് നൽകുമ്പോൾ, അധികമുള്ള ഫ്രക്ടോസ് കരളിൽ കൊഴുപ്പായി മാറുന്നു. ഇത് ഫാറ്റി ലിവറിന് കാരണമാകുന്നു. ചികിത്സിച്ചില്ലെങ്കിൽ ഇത് സിറോസിസ് പോലുള്ള ഗുരുതരമായ കരൾ രോഗങ്ങളിലേക്ക് നയിക്കുകയും കരൾ മാറ്റിവെക്കേണ്ട അവസ്ഥയിലെത്തുകയും ചെയ്യും.
പേസ്ട്രി, ശീതളപാനീയങ്ങൾ, കുക്കീസ്, ഫാസ്റ്റ് ഫുഡ് എന്നിവ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർ നിർദേശിക്കുന്നു. കുട്ടികളുടെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t