ദുബായിൽ പോലീസ് ചമഞ്ഞ് കമ്പനി ഉടമയെ ആക്രമിച്ച് 17 ലക്ഷം ദിർഹം കവർന്ന ആറംഗ സംഘത്തിന് തടവും പിഴയും. ഒരു ഗൾഫ് പൗരനും അഞ്ച് ഏഷ്യക്കാരും അടങ്ങുന്ന സംഘത്തിന് മൂന്ന് വർഷം തടവും, 14 ലക്ഷം ദിർഹം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഏഷ്യൻ വംശജരെ നാടുകടത്താനും ഉത്തരവിട്ടു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു.
കന്ദൂറ ധരിച്ച ഒരാൾ ഉൾപ്പെടെയുള്ള സംഘം, ദുബായ് സിഐഡി ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് കമ്പനിയിൽ എത്തിയത്. ഇതിലൊരാൾ സൈനിക തിരിച്ചറിയൽ കാർഡ് കാണിക്കുകയും ചെയ്തു. തുടർന്ന്, കമ്പനി ഉടമയെയും ജീവനക്കാരെയും ഇവർ കെട്ടിയിട്ടു. അഞ്ച് ലക്ഷം ദിർഹവും സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ച ശേഷം സംഘം മടങ്ങി. ഇതിനിടയിൽ, 12 ലക്ഷം ദിർഹവുമായി മറ്റൊരു ജീവനക്കാരൻ ഓഫീസിലെത്തി. ഇയാളെയും കെട്ടിയിട്ട് പണവുമായി സംഘം രക്ഷപ്പെട്ടു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t