ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. കണ്ണൂർ മാളൂട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്‌സൽ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് മാസം മുൻപാണ് ഇദ്ദേഹം വിസിറ്റിങ് വിസയിൽ ഷാർജയിലെത്തിയിരുന്നത്. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്‌സലിനെ ഉടൻതന്നെ ഷാർജയിലെ അൽ ഖാസ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സമൂഹ്യ പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കി. ദുബായ് എംബാമിങ് സെന്ററിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഇന്ന് രാത്രി എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ പുലർച്ചെ നാട്ടിലെത്തിച്ച് ഖബറടക്കം ചെയ്യുമെന്ന് സഹോദരൻ അജ്മലും ബന്ധുക്കളും അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t