പ്രവാസികളുടെ മൃതദേഹത്തിലും കൊള്ള? നാട്ടിലേക്ക് അയക്കാൻ ഈടാക്കുന്നത് വൻ തുക, സുതാര്യത വേണമെന്ന് ആവശ്യം

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് ഈടാക്കുന്ന അമിത നിരക്കിനെതിരെയും തട്ടിപ്പുകൾക്കെതിരെയും ഷാർജ ഇന്ത്യൻ അസോസിയേഷൻ രംഗത്ത്. ഈ വിഷയത്തിൽ കൂടുതൽ സുതാര്യത വേണമെന്ന് അവർ ആവശ്യപ്പെട്ടു.

മൃതദേഹം നാട്ടിലേക്ക് അയക്കുന്ന സേവനങ്ങൾ നൽകുന്നവർക്കിടയിൽ നിലനിൽക്കുന്ന മത്സരവും അമിത നിരക്കുകളും കാരണം പ്രവാസികൾ ദുരിതത്തിലാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഇൻഷുറൻസ് തുകകൾ പോലും തട്ടിയെടുക്കുന്നതായി ഗുരുതര ആരോപണങ്ങളുണ്ട്. ഈ സാഹചര്യത്തിൽ, സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.

നവംബറിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഈ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, പരാതികൾ കുറവായതിനാൽ തട്ടിപ്പുകൾ തുടരുന്നുണ്ട്. അറിവില്ലായ്മയാണ് ഇതിന് പ്രധാന കാരണം.

സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകൾ

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനോ സഹായം തേടാനോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:800 46342 (ടോൾഫ്രീ), 050-737676

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top