നിമിഷ പ്രിയയുടെ വധശിക്ഷ; നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം, പുതിയ തിയതി തേടി അറ്റോർണി ജനറലിനെ കണ്ടു

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കാര്യത്തിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ നിലപാട് കടുപ്പിക്കുന്നു. വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മധ്യസ്ഥ ചർച്ചകൾക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കിയ അബ്ദുൽ ഫത്താ, വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നതിൽ അതൃപ്തി അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടർക്ക് കത്ത് നൽകിയിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന തരത്തിൽ കേരളത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ നീക്കം.

2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യെമൻ പൗരനായ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. ക്ലിനിക് തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത തലാൽ പാസ്‌പോർട്ട് പിടിച്ചെടുത്ത് തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി നിമിഷ പ്രിയ പറഞ്ഞിരുന്നു. അമിത ഡോസ് മരുന്ന് കുത്തിവെച്ച് തലാലിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *