നെഞ്ചുലഞ്ഞ്, ഉള്ളുതകർന്ന്; യു.കെയിൽ മരിച്ച മലയാളി യുവാവിൻറെ​ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

യുകെയിൽ ബൈക്കപകടത്തിൽ മരിച്ച മലയാളി യുവാവിൻറെ മൃതദേഹം ഷാർജയിൽ സംസ്കരിച്ചു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജസ്റ്റിൻ പെരേരയുടെ മകൻ ജെഫേഴ്സൺ ജസ്റ്റിൻ (27) ആണ് മരിച്ചത്. ലീഡ്സിലെ എ647 കനാൽ സ്ട്രീറ്റിൽ വെച്ച് ബൈക്ക് മതിലിൽ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. പഠനം പൂർത്തിയാക്കിയ ശേഷം ലീഡ്സിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു ജെഫേഴ്സൺ.

യുകെയിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഷാർജയിൽ എത്തിച്ചു. വ്യാഴാഴ്ച ഷാർജയിലെ ജുവൈസയിലുള്ള ശ്മശാനത്തിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടന്നു. 35 വർഷമായി ഷാർജയിൽ പ്രവാസികളാണ് ജെഫേഴ്സന്റെ കുടുംബം. രണ്ട് സഹോദരങ്ങളുണ്ട്, അതിലൊരാൾ ബംഗളൂരുവിൽ വിദ്യാർത്ഥിയാണ്. ജെഫേഴ്സൺ ഷാർജ എമിറേറ്റ് നാഷണൽ സ്കൂളിലായിരുന്നു പഠിച്ചത്. കേരളത്തിൽ നിന്ന് ബിരുദം നേടിയ ശേഷം ഗ്രാഫിക് ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് യുകെയിലേക്ക് പോയത്.

അപകട വിവരം യുകെ പോലീസ് താമസസ്ഥലത്ത് അറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും വിവരമറിയുന്നത്. സംസ്കാര ചടങ്ങിൽ നിരവധി ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top