യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ പ്ലാനുണ്ടോ? പുതിയ നിബന്ധനകൾ അറിഞ്ഞോ

യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ പോകുകയാണെങ്കിൽ ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുന്ന റിയൽ എസ്‌റ്റേറ്റ് ഉടമകൾ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിരിക്കുകയാണ് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു വർഷത്തെ ആരോഗ്യ സുരക്ഷാ പാക്കേജും ഇനി മുതൽ വീസ അപേക്ഷയോടൊപ്പം സമർപ്പിക്കണം. മുൻ വീസയുമായി ബന്ധപ്പെട്ട ഏതെങ്കിലും പിഴയോ കുടിശികയോ ഉണ്ടെങ്കിൽ അടച്ചു തീർക്കുകയും വേണം. യുഎഇയിൽ സ്വന്തമായി വീടോ, റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പോ ഉള്ളവർക്ക് ഗോൾഡൻ വീസ എടുക്കാം. നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്നവർക്ക് വീസ പുതുക്കി നൽകും. .അടച്ചു തീർക്കേണ്ട ബാധ്യതകൾ അപേക്ഷകന്റെ പേരിലുണ്ടെങ്കിൽ അതു തീർത്ത ശേഷമാകും സ്റ്റേറ്റസ് മാറ്റം. കുടിശിക ഇല്ലാത്തവർക്കു സ്വാഭാവികമായുംസ്റ്റേറ്റസ് മാറും. ബാധ്യതകൾ ഇല്ലാത്ത പക്ഷം വൈദ്യ പരിശോധനയും ഇൻഷുറൻസ് നടപടികളും ഉടൻ പൂർത്തിയാക്കാം. 18 വയസ്സിന് മുകളിലുള്ള എല്ലാ വീസ അപേക്ഷകർക്കും വൈദ്യ പരിശോധന നിർബന്ധമാണ്. രണ്ട് വർഷത്തെ ഇൻഷുറൻസും നിർബന്ധമാക്കി.

അപേക്ഷകന് ചുരുങ്ങിയത് 20 ലക്ഷം ദിർഹത്തിന്റെ സ്വത്ത് ഉണ്ടാകണം. ഇതിന്റെ പൂർണ ഉടമസ്ഥത നിക്ഷേപകനായിരിക്കണം. രാജ്യത്തെ അംഗീകൃത കമ്പനികൾ വഴിയും പ്രദേശിക സർക്കാർ കാര്യാലയങ്ങളുടെ മേൽനോട്ടത്തിലും വാങ്ങിയ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി ആയിരിക്കണം. ഇതിന്റെ രേഖകളും ഗോൾഡൻ വീസ അപേക്ഷയ്ക്കൊപ്പം നൽകണം. അപേക്ഷകന്റെ യോഗ്യതയാണഅ വീസ അപേക്ഷകളിൽ ആദ്യ ഘട്ടമായി പരിശോധിക്കുക. നിലവിലുള്ള താമസ വീസ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ റദ്ദാക്കും. പിന്നീട് സ്റ്റേറ്റസ് ഗോൾഡൻ വീസയിലേക്ക് മാറും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top