കേരളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി

കൊച്ചിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനമാണ് തെന്നിമാറിയത്. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ് രാവിലെ 9.40ന് ലാന്‍ഡിങിനിടെ റണ്‍വേ 27 ല്‍ നിന്ന് തെന്നിമാറിയത്. പിന്നാലെ, റണ്‍വേ അടച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചു. കാലവര്‍ഷം കനത്തതോടെ വിമാനങ്ങള്‍ ഇറങ്ങുന്നതിനടക്കം കടുത്ത പ്രതിസന്ധിയാണ് മുംബൈ വിമാനത്താവളത്തില്‍ നേരിടുന്നത്. ലാന്‍ഡിങിനിടെ ഇന്ത്യ കണ്ട ഏറ്റവും വലിയ അപകടം നടന്നത് 2020ലാണ്. കനത്ത മഴയ്ക്കിടെ കോഴിക്കോട് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട് 21 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 2023 നവംബറില്‍ അഹമ്മദാബാദ് വിമാനത്താവളത്തിലും വിമാനം അടിയന്തര ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് ആളപായമൊന്നും ഉണ്ടായില്ല. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് മെഡിക്കല്‍ വസ്തുക്കള്‍ നിറച്ച ചാര്‍ട്ടേഡ് വിമാനം അപകടത്തില്‍പ്പെട്ടത്. ക്രാഷ് ലാന്‍ഡിങിനിടെ വിമാനത്തിന് സാരമായ കേടുപാട് സംഭവിച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments

Leave a Reply

Your email address will not be published. Required fields are marked *