
100 രൂപ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം, ഇതാ ഒരു ഉഗ്രൻ കേന്ദ്രസർക്കാർ പദ്ധതി, ആനുകൂല്യങ്ങളും നിരവധി
വരുമാനത്തിൽ നിന്നും കുറച്ച് തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കാൻ സാധിച്ചാൽ ഭാവി ജീവിതത്തിലും സാമ്പത്തിക സുരക്ഷിതത്വം നേടാൻ സാധിക്കും. എന്നാൽ ഏത് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ആർക്കും കൃത്യമായ ധാരണ ഇല്ല എന്നതാണ് വസ്തുത. ചെറിയ തുക നിക്ഷേപത്തിനായി നീക്കിവയ്ക്കാൻ സാധിക്കുന്നവർക്ക് ചെറുകിട നിക്ഷേപ പദ്ധതികളാണ് നല്ലത്. കാരണം ഈ പദ്ധതികളിലെ ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കും.പബ്ലിക് പ്രൊവിഡൻറ് ഫണ്ട് അഥവാ പിപിഎഫ് ഇത്തരത്തിലുള്ള മികച്ച നിക്ഷേപ പദ്ധതിയാണ്. ഉറപ്പായ വരുമാനം, മികച്ച സുരക്ഷ എന്നിവ പബ്ലിക് പ്രൊവിഡൻറ് ഫണ്ട് വാഗ്ധാനം ചെയ്യുന്നു. എല്ലാ ദിവസവും വെറും 100 രൂപ ലാഭിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ സർക്കാർ പദ്ധതിയിലൂടെ 10 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയും. നമുക്ക് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
പബ്ലിക് പ്രൊവിഡൻറ് ഫണ്ട്
സർക്കാർ ജോലി ഇല്ലെങ്കിലും ആർക്കും പെൻഷൻ നേടാൻ സഹായകരമായ പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻറ് ഫണ്ട്. 1968-ലെ പബ്ലിക് പ്രൊവിഡൻറ് ഫണ്ട് ആക്ട് അനുസരിച്ചാണ് ഈ ദീർഘകാല നിക്ഷേപ പദ്ധതി പ്രവർത്തിക്കുന്നത്. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വർഷത്തെ പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്.
പലിശ നിരക്ക്
7.10 ശതമാനം പലിശയാണ് പബ്ലിക് പ്രൊവിഡൻറ് ഫണ്ട് വാഗ്ധാനം ചെയ്യുന്നത്. മൂന്ന് മാസം കൂടുമ്പോഴാണ് പിപിഎഫ് പലിശ നിരക്ക് ക്രമീകരിക്കുന്നത്. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ പല ബാങ്കുകളുടെയും ഫിക്സഡ് ഡിപ്പോസിറ്റിനേക്കാൾ (എഫ്ഡി സ്കീം) കൂടുതൽ പലിശ നിങ്ങൾക്ക് ലഭിക്കും എന്നതാണ് പ്രത്യേകത.
15 വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ദീർഘകാല നിക്ഷേപമാണിത്. പിപിഎഫ് അക്കൗണ്ട് നിക്ഷേപ കാലാവധി പൂർത്തിയാക്കിയാൽ, അക്കൗണ്ട് ഉടമയ്ക്ക് രണ്ട് ഓപ്ഷനുകളുണ്ട്: ഒന്നുകിൽ മെച്യൂരിറ്റി തുക പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാം. അല്ലെങ്കിൽ നിക്ഷേപം അഞ്ച് വർഷത്തേക്ക് കൂടെ നീട്ടാം.
100 രൂപയുടെ നിക്ഷേപം, 10 ലക്ഷം സമ്പാദ്യം
എല്ലാ ദിവസവും 100 രൂപ നിക്ഷേപത്തിനായി മാറ്റിവെച്ചാൽ 10 ലക്ഷം രൂപ പിപിഎഫിലൂടെ സമ്പാദിക്കാൻ കളിയും. എങ്ങനെ എന്ന് നോക്കാം.
ദിവസവും 100 രൂപ നിക്ഷേപത്തിനായി മാറ്റിവയ്ക്കുക. അതായത് ഒരു മാസം 3000 രൂപ. ഇത് പ്രകാരം നിങ്ങളുടെ ഒരു വർഷത്തെ സമ്പാദ്യം 36,000 രൂപയാകും. ഇനി നമ്മൾ പിപിഎഫ് കാൽക്കുലേറ്റർ നോക്കിയാൽ, നിങ്ങൾ 15 വർഷം കൊണ്ട് നിക്ഷേപിക്കുന്ന ആകെ തുക 5.40 ലക്ഷം രൂപയായിരിക്കും. എന്നാൽ പലിശ ഇനത്തിൽ 4.36 ലക്ഷം രുപ നേടാം. അതായത് ആകെ 9,76,370 രൂപ ലഭിക്കും.
20 വർഷം കൊണ്ട് 15 ലക്ഷം രൂപ
കാലാവധി പൂർത്തിയാകുന്നതിന് ശേഷവും നിങ്ങൾക്ക് പിപിഎഫ് നിക്ഷേപം നീട്ടാൻ കഴിയുമെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അത്തരമൊരു സാഹചര്യത്തിൽ, ഈ നിക്ഷേപം 5 വർഷത്തേക്ക് തുടർന്നാൽ, ഇരട്ടിയിലധികം വരുമാനം ലഭിക്കും. ഈ 20 വർഷത്തിനുള്ളിൽ നിങ്ങൾ മൊത്തം 7,20,000 രൂപ നിക്ഷേപിക്കും, പലിശയിൽ നിന്ന് മാത്രം നിങ്ങൾക്ക് 8,77,989 രൂപ ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, പ്രതിദിനം 100 രൂപ ലാഭിക്കുന്നതിലൂടെ, 20 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 15,97,989 രൂപയുടെ ഫണ്ട് ലഭിക്കും.
പിപിഎഫ് വഴി വായ്പ
പിപിഎഫ് അക്കൗണ്ട് ഉടമകൾക്കും വായ്പാ സൗകര്യം ലഭിക്കും. പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയെ അടിസ്ഥാനമാക്കിയാണ് വായ്പ ലഭിക്കുന്നത്. പിപിഎഫ് വായ്പയുടെ പലിശ നിരക്ക് പിപിഎഫ് അക്കൗണ്ടിൻ്റെ പലിശ നിരക്കിനേക്കാൾ 1 ശതമാനം കൂടുതലാണ്. അതായത്, നിങ്ങൾ പിപിഎഫ് അക്കൗണ്ടിൽ നിന്നും വായ്പയെടുക്കുകയാണെങ്കിൽ 8.1 ശതമാനം പലിശ നൽകേണ്ടി വരും.
Comments (0)