
കൈയില്‍ പത്തുലക്ഷം രൂപയുണ്ടോ?, 30 ലക്ഷമായി തിരിച്ചുതരും; അറിയാം പോസ്റ്റ് ഓഫീസ് സ്‌കീം
ബാങ്ക് നിക്ഷേപത്തെ പോലെ തന്നെ സുരക്ഷിതമാണ് പോസ്റ്റ് ഓഫീസിലെ നിക്ഷേപവും. പോസ്റ്റ് ഓഫീസ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമിന് ആകര്‍ഷമായ പലിശയാണ് ലഭിക്കുന്നത്. 7.5 ശതമാനം പലിശയാണ് നല്‍കുന്നത്. അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കേണ്ടത്. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും അഞ്ചുവര്‍ഷം വീതം രണ്ടുതവണ കൂടി കാലാവധി നീട്ടാവുന്നതാണ്. അതായത് 15 വര്‍ഷം വരെ നിക്ഷേപിക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ ആദായനികുതി നിയമത്തിലെ 80സി പ്രകാരമുള്ള നികുതി ആനുകൂല്യവും ലഭിക്കും.
പോസ്റ്റ് ഓഫീസ് എഫ്ഡിയില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, 7.5 ശതമാനം പലിശ കണക്കാക്കിയാല്‍ 5 വര്‍ഷം കഴിയുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 4,49,948 രൂപ ലഭിക്കും. ഇങ്ങനെ മൊത്തം 14,49,948 രൂപ വരും. 5 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ 11,02,349 രൂപ പലിശയായി മാത്രം ലഭിക്കും. 10 വര്‍ഷത്തിന് ശേഷം ആകെ തുക 21,02,349 രൂപയാകും.
ഒരിക്കല്‍ കൂടി നീട്ടുകയാണെങ്കില്‍ 15-ാം വര്‍ഷം, 10 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പലിശയായി മാത്രം 20,48,297 രൂപ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍, മെച്യൂരിറ്റി തുകയായി 30,48,297 രൂപ ലഭിക്കും. അതായത്, പ്രിന്‍സിപ്പല്‍ തുകയുടെ ഇരട്ടി പലിശ ലഭിക്കും. മൊത്തം തുക മൂന്നിരട്ടിയായി വര്‍ധിക്കുകയും ചെയ്യും.
Comments (0)