ഷാർജയിൽ നിന്ന് ഒമാൻ വഴി നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം കോട്ടക്കൽ പുത്തൂർ സ്വദേശി വലിയപറമ്പ് കുന്നക്കാട് അബ്ദുൽ സലാം (53) ആണ് മസ്കറ്റിൽ വെച്ച് മരണപ്പെട്ടത്. ഷാർജയിൽ സ്വന്തമായി ഗ്യാസ് ഏജൻസി നടത്തിവരികയായിരുന്നു ഇദ്ദേഹം. കുന്നക്കാടൻ മൊയ്തീന്റെയും ആച്ചുമ്മയുടെയും മകനാണ്. ഖൈറുന്നീസയാണ് ഭാര്യ. ഇർഷാദ്, ഇഷാന എന്നിവർ മക്കളും ബാവ, ജാഫർ എന്നിവർ സഹോദരങ്ങളുമാണ്.
മസ്കറ്റിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉടൻ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ട്രക്ക് കവർന്ന് ഇന്ധനക്കടത്ത്; ദുബായിൽ പ്രതിക്ക് ജയിലും പിഴയും
ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് ദുബായ് കോടതി. ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ ഒന്നാം പ്രതിക്ക് 1,650 ദിർഹം പിഴയും, മോഷ്ടിച്ച ഇന്ധനം വാങ്ങിയ രണ്ടാമത്തെ പ്രതിക്ക് 450 ദിർഹം പിഴയും കോടതി വിധിച്ചു. സംഭവം നടന്നത് ഒരു സ്വകാര്യ കമ്പനിയുടെ പാർക്കിംഗ് ഏരിയയിലാണ്. ട്രക്ക് ഡ്രൈവർ വാഹനം പാർക്ക് ചെയ്ത ശേഷം കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ട്രക്ക് കാണാതായത്. സ്ഥലത്ത് ടയറുകളുടെ നേരിയ പാടുകൾ മാത്രമാണ് അവശേഷിച്ചിരുന്നതെന്ന് ഡ്രൈവർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിലെ ആസൂത്രിത നീക്കം പുറത്തുവന്നത്. പ്രതി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ട്രക്ക് മോഷ്ടിച്ച് ഡീസൽ ചോർത്തിയ ശേഷം, ഇന്ധനം വാങ്ങാൻ ഒരാളെ ബന്ധപ്പെടുകയായിരുന്നു. 450 ദിർഹത്തിന് ഇന്ധനം വാങ്ങാൻ രണ്ടാമത്തെ പ്രതി സമ്മതിക്കുകയും ഇടപാട് പൂർത്തിയാക്കിയ ശേഷം ഇരുവരും സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply