ഷാർജ ∙ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് ആശ്വാസമായി കേരള സർക്കാർ സേവനങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ ലഭ്യമാക്കുന്നു. പ്രവാസി മലയാളികൾക്കായി യു.എ.ഇ.യിലെ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇ-ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കാൻ സർക്കാർ അംഗീകാരം നൽകി. ഇതോടെ, കേരള സർക്കാരുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ പ്രവാസികൾക്ക് വിദേശത്തിരുന്ന് തന്നെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. നോർക്ക ബിസിനസ് ഹബ്, നോർക്ക സെന്റർ, ഹെൽപ്പ് ലൈൻ തുടങ്ങിയ വിവിധ സംവിധാനങ്ങൾ ആവശ്യപ്പെട്ട അസോസിയേഷന്, ഒന്നിലേറെ സേവനങ്ങൾ ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ഇ-ഫെസിലിറ്റേഷൻ സെന്റർ എന്ന ആശയമാണ് സർക്കാർ മുന്നോട്ട് വെച്ചത്. ഇന്ത്യയ്ക്ക് പുറത്ത് ഐ.ടി. നിയന്ത്രണമില്ലാത്ത എല്ലാ സേവനങ്ങളും ഈ കേന്ദ്രത്തിൻ്റെ പരിധിയിൽ വരും.
ഒരുകുടക്കീഴിൽ ഒട്ടേറെ സേവനങ്ങൾ
തുടക്കത്തിൽ ഒന്നോ രണ്ടോ വർഷത്തേക്കായിരിക്കും കേന്ദ്രത്തിന് അനുമതി നൽകുക. പിന്നീട് ഇത് പുതുക്കി നൽകും. വ്യക്തിഗത, കോർപ്പറേറ്റ് തലത്തിലുള്ള നിരവധി സേവനങ്ങൾ കേന്ദ്രം വഴി ലഭ്യമാക്കും. കെ-സ്മാർട്ട്, കെഎസ്.എഫ്.ഇ (KSFE), നോർക്ക, പ്രവാസി ക്ഷേമനിധി, ഇ-ഡിസ്ട്രിക്ട്, റവന്യു തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഈ സെന്ററിന് കീഴിൽ ലഭ്യമാകും. അസോസിയേഷൻ്റെ ആവശ്യം തത്വത്തിൽ അംഗീകരിച്ച സർക്കാർ, നോർക്ക സെക്രട്ടറി ഇ.വി. അനുപമയുടെ നേതൃത്വത്തിൽ യുഎഇ, കുവൈത്ത്, ഖത്തർ, യുകെ, യുഎസ് രാജ്യങ്ങളിലെ 5 അംഗീകൃത സംഘടനകളുടെ ഓൺലൈൻ യോഗം വിളിച്ചുചേർത്ത് തുടർ ചർച്ചകൾ നടത്തിയിരുന്നു. സംവിധാനം നടപ്പിലാക്കേണ്ട രീതി, സേവന നിരക്ക് ശേഖരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു. ധനകാര്യം, ടൂറിസം ഉൾപ്പെടെയുള്ള മറ്റു സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് അഭ്യർഥിച്ചതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് അറിയിച്ചു.
പോലീസ് എൻ.ആർ.ഐ. സെല്ലിലേക്കുള്ള പരാതികൾ ഈ കേന്ദ്രത്തിലൂടെ നൽകാൻ സൗകര്യമൊരുക്കണമെന്നും, മുഖ്യമന്ത്രിക്കുള്ള പരാതികൾ നൽകാൻ ‘സി.എം. കണക്ട്’ (CM Connect) എന്ന പദ്ധതി നടപ്പാക്കണമെന്നും മുഖ്യമന്ത്രിയോട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ടർ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിൽ സി.എം. കണക്ട് നടപ്പാക്കാൻ സാധിക്കും. ഈ രണ്ട് സംവിധാനങ്ങളും യാഥാർത്ഥ്യമായാൽ മുഖ്യമന്ത്രിക്കും കേരളാ പൊലീസിനുള്ളമുള്ള പരാതികളും നിവേദനങ്ങളും യുഎഇയിൽനിന്ന് നേരിട്ട് നൽകാൻ സാധിക്കും. പരീക്ഷണാർത്ഥം ഷാർജയിൽ നടപ്പാക്കുന്ന ഈ സേവനം വിജയകരമാവുകയാണെങ്കിൽ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനു പുറമെ, ഇ-ഫെസിലിറ്റേഷൻ സെന്റർ വഴി ആധാർ, പാൻ കാർഡ് തുടങ്ങി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടി നൽകുന്ന കാര്യം പരിശോധിക്കാമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും ഉറപ്പ് നൽകിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകര്ച്ച; പ്രവാസികളെ എങ്ങനെ ബാധിക്കും? കൂടുതൽ അറിയാം
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടൻ രൂപ 90.14 എന്ന നിരക്കിലെത്തി, ഇതാദ്യമായാണ് 90 എന്ന നിർണായക മാനദണ്ഡം മറികടന്നത്. ഡോളറിനുള്ള ആവശ്യം കൂടുതലായത്, വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് പിന്വാങ്ങുന്നത്, ഇന്ത്യ–യുഎസ് വ്യാപാരബന്ധങ്ങളിലെ അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഊഹക്കച്ചവടക്കാർ തുടർച്ചയായി ഡോളർ വാങ്ങിക്കൂട്ടുന്നതും സമ്മർദം വർധിപ്പിക്കുകയാണ്. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 89.96 ആയിരുന്നു. തിങ്കളാഴ്ച ഇതു 89.53 രൂപയായിരുന്നു. തകർച്ച ശക്തമായിട്ടുണ്ടെങ്കിലും, ഇത് സമ്പദ്വ്യവസ്ഥയ്ക്ക് ചില മേഖലകളിൽ ഗുണകരമാണെന്നാണു നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാരിന്റെ വിലയിരുത്തൽ. രൂപ ദുർബലമായാൽ കയറ്റുമതി വളരാനും വിദേശനാണ്യ വരുമാനം വർധിക്കാനും തൊഴിൽ അവസരങ്ങൾ കൂട്ടാനുമുള്ള സാഹചര്യം മെച്ചപ്പെടുമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ലഹരിയിൽ വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ചു: സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറാൻ പാടില്ല, 23കാരനെ കുടുക്കിയത് ഫൊറൻസിക് പരിശോധന
ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ച കേസിൽ 23കാരനായ ഏഷ്യക്കാരന് ദുബായ് കോടതി 25,000 ദിർഹം പിഴയും ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും ശിക്ഷയായി വിധിച്ചു. കൂടാതെ, യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറ്റം ചെയ്യുന്നതിനും രണ്ടുവർഷത്തേക്ക് വിലക്കേർപ്പെടുത്തി. സംഭവത്തിൽ, പ്രതി ഓടിച്ച വാഹനം മെറ്റൽ ബാരിയറിൽ ഇടിച്ചുതകർക്കുകയായിരുന്നു. അപകടസ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസിന് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം തോന്നി. തുടർന്ന് നടത്തിയ ഫൊറൻസിക് പരീക്ഷണത്തിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ശിക്ഷ വിധിക്കുകയുമുണ്ടായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply