അടിച്ചുമോനെ! ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ മലയാളിത്തിളക്കം: സ്വർണ്ണക്കട്ടി സമ്മാനം

അബുദാബി: ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ഇ-ഡ്രോ നറുക്കെടുപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്ക് 250 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടി സമ്മാനം ലഭിച്ചു. യുഎഇ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണത്തെ വിജയികൾ.

സമ്മാനം നേടിയ മലയാളികൾ:

അജിത് സാമുവൽ ആണ് സമ്മാനം നേടിയ ഒരു മലയാളി. യു.എ.ഇയിൽ താമസിക്കുന്ന മെക്കാനിക്കൽ എൻജിനീയറാണ് അജിത്. ഇദ്ദേഹം പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ബിഗ് ടിക്കറ്റ് എടുത്തത്. വിബിൻ വാസുദേവനാണ് രണ്ടാമത്തെ മലയാള. ഐ.ടി. പ്രൊഫഷണലായ വിബിൻ, ഓഫീസിലെ 20 സഹപ്രവർത്തകരുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനത്തിന് അർഹനായത്.

ഈ മാസം ഇനി രണ്ട് ഇ-ഡ്രോകൾ കൂടിയാണ് ബാക്കിയുള്ളത്. ഒക്ടോബർ മാസത്തെ ഗ്രാൻഡ് പ്രൈസായ 25 മില്യൺ ദിർഹത്തിനുള്ള ലൈവ് ഡ്രോ നറുക്കെടുപ്പ് നവംബർ മൂന്നിന് നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

ഐഎസ്ആർഒയിൽ നൂറിലധികം ഒഴിവുകൾ: പത്താം ക്ലാസുകാർക്കും അവസരം; ശമ്പളം 1.77 ലക്ഷം രൂപ വരെ

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് (ISRO) കീഴിലുള്ള സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ (SDSC SHAR) നൂറിലധികം ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകൾ മുതൽ ടെക്‌നീഷ്യൻ, പാചകക്കാർ, ഡ്രൈവർമാർ എന്നിവർക്ക് വരെ ഇത് സുവർണാവസരമാണ്.

അപേക്ഷിക്കാനുള്ള അവസാന തീയതി 2025 നവംബർ 14 ആണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റായ isro.gov.in വഴി അപേക്ഷ നൽകണം.

പ്രധാന ഒഴിവുകളും യോഗ്യതകളും

സയന്റിസ്റ്റ്/എഞ്ചിനീയർ വിഭാഗത്തിൽ 23 ഒഴിവുകളുണ്ട്. ബി.ഇ/ബി.ടെക്, എഞ്ചിനീയറിംഗ് ബിരുദം എന്നിവയാണ് പ്രധാന യോഗ്യത. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ₹56,100 മുതൽ ₹1,77,500 വരെ ശമ്പളം ലഭിക്കും.

ടെക്‌നീഷ്യൻ ‘ബി’ തസ്തികയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ, 70 എണ്ണം. എസ്.എസ്.എൽ.സി/എസ്.എസ്.സി, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ടെക്‌നിക്കൽ അസിസ്റ്റന്റ് (28 ഒഴിവ്), സയന്റിഫിക് അസിസ്റ്റന്റ് (3 ഒഴിവ്) എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഫയർമാൻ (6 ഒഴിവ്), പാചകക്കാർ (3 ഒഴിവ്), ഡ്രൈവർ (3 ഒഴിവ്) തുടങ്ങിയ തസ്തികകളിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

മറ്റു തസ്തികകളായ റേഡിയോഗ്രാഫർ, ഡ്രാഫ്റ്റ്‌സ്‌മാൻ, ലൈബ്രറി അസിസ്റ്റന്റ് എന്നിവയിലേക്കും ഒഴിവുകളുണ്ട്.

ടെക്‌നീഷ്യൻ, പാചകക്കാർ, ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്ക് ₹21,700 മുതൽ ₹69,100 രൂപ വരെയാണ് ശമ്പളപരിധി.

തിരഞ്ഞെടുപ്പും അപേക്ഷാ ഫീസും

18 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.

സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. എന്നാൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് ഉൾപ്പെടെയുള്ള മറ്റ് തസ്തികകളിലേക്ക് അഭിമുഖത്തിനു പകരം സ്കിൽ ടെസ്റ്റ് (പ്രാവീണ്യ പരീക്ഷ) നടത്തും.

അപേക്ഷാ ഫീസ് 750 രൂപയാണ്. സ്ത്രീകൾ, എസ്.സി/എസ്.ടി., മുൻ സൈനികർ എന്നിവർക്ക് ഈ ഫീസ് പൂർണ്ണമായും തിരികെ നൽകും. മറ്റുള്ള അപേക്ഷകർക്ക് 500 രൂപ പരീക്ഷയ്ക്ക് ശേഷം തിരികെ ലഭിക്കുന്നതാണ്.

വിശദമായ വിജ്ഞാപനത്തിനായി ഉദ്യോഗാർത്ഥികൾ ഐഎസ്ആർഒയുടെ വെബ്സൈറ്റ് സന്ദർശിക്കണം.https://www.isro.gov.in/Careers.html

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇ പ്രവാസിയുടെ മകൻ ജീവനൊടുക്കി; അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം

യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസിയുടെ 14 വയസ്സുള്ള മകൻ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിൽ വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കി. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഒക്ടോബർ 14-നാണ് വിദ്യാർഥിയെ സ്കൂൾ യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ മോശം ഭാഷ ഉപയോഗിച്ചതിന് സ്കൂളിൽ നിന്ന് അച്ചടക്ക നടപടി നേരിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ദാരുണ സംഭവം.

സംഭവം ഇങ്ങനെ:

ഇൻസ്റ്റാഗ്രാം ചാറ്റിൽ സുഹൃത്തുക്കളോടൊപ്പം ചേർന്ന് മറ്റൊരു വിദ്യാർഥിയുടെ പിതാവിനെതിരെ മോശം ഭാഷ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർഥി ചില സഹപാഠികളുമായി തർക്കത്തിലായിരുന്നു. ഈ വിഷയം ഒക്ടോബർ 13, തിങ്കളാഴ്ച ഒരു രക്ഷിതാവ് സ്കൂൾ മാനേജ്‌മെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. വിദ്യാർത്ഥികൾ തെറ്റ് മനസ്സിലാക്കിയെന്ന് തോന്നിയതിനെ തുടർന്ന് ആ ദിവസം അവരെ ശാസിക്കുകയും, വിഷയം കൂടുതൽ വഷളാക്കരുതെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ ആദ്യ കൂടിക്കാഴ്ച നടക്കുമ്പോൾ വിദ്യാർഥിയുടെ ക്ലാസ് ടീച്ചറും ഹെഡ്മിസ്‌ട്രസും സ്ഥലത്ത് ഉണ്ടായിരുന്നില്ല.

അധ്യാപികയുടെ ഗുരുതരമായ ഭീഷണി:

എന്നാൽ, പിറ്റേദിവസം ക്ലാസ് ടീച്ചർ ഈ വിഷയം ക്ലാസിൽ വീണ്ടും ഉന്നയിക്കുകയും വിദ്യാർഥിക്കെതിരെ സൈബർ ക്രൈം കേസ് ഫയൽ ചെയ്യുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കുടുംബം ആരോപിക്കുന്നു. ഇതിൻ്റെ പേരിൽ വിദ്യാർത്ഥിക്ക് ഒന്നര വർഷം ജയിലിൽ പോകേണ്ടി വരുമെന്നും ടീച്ചർ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. അധ്യാപികയുടെ ഈ പെരുമാറ്റത്തിൽ വിദ്യാർഥി അതീവ ദുഃഖിതനായിരുന്നുവെന്ന് സഹപാഠികൾ മൊഴി നൽകി. അതേ ദിവസമാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

യുഎഇയിൽ നിന്ന് പിതാവ് എത്തിയ ശേഷം ബുധനാഴ്ച (ഒക്ടോബർ 15) കുട്ടിയുടെ സംസ്കാര ചടങ്ങുകൾ നടന്നു. പിറ്റേന്ന് വിദ്യാർഥികളും വിദ്യാർഥി സംഘടനകളും ചേർന്ന് ക്ലാസുകൾ ബഹിഷ്കരിക്കുകയും സ്കൂളിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സസ്പെൻഷൻ:

ശക്തമായ പ്രതിഷേധങ്ങൾക്കും തുടർന്ന് നടന്ന ചർച്ചകൾക്കും പിന്നാലെ ക്ലാസ് ടീച്ചർക്കും ഹെഡ്മിസ്‌ട്രസിനും 20 ദിവസത്തെ സസ്‌പെൻഷൻ നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു. എങ്കിലും, തൻ്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ലെന്നും നിയമപരമായ പരിണതഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് അധ്യാപികയുടെ നിലപാട്. സ്കൂൾ പ്രിൻസിപ്പലും ഈ വാദത്തെ അനുകൂലിക്കുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *