യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർമാർക്ക് നിയന്ത്രണങ്ങൾ; വിശദാംശങ്ങൾ അറിയാം

യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫുളൻസർമാർക്ക് നിയന്ത്രണങ്ങൾ. യുഎഇ മീഡിയ കൗൺസിലാണ് സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. തെറ്റായ വിവരങ്ങളോ ദോഷകരമായ ഉള്ളടക്കങ്ങളോ പ്രസിദ്ധീകരിക്കുന്നവർക്ക് 5000 ദിർഹം മുതൽ 150,000 ദിർഹം വരെ പിഴ ചുമത്തും.

വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയോ യുവാക്കളെ അപമാനിക്കുകയോ ചെയ്താൽ 100,000 ദിർഹം വരെ പിഴ ലഭിക്കും. കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കൽ (കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ഉപയോഗം) എന്നിവയ്ക്ക് 150,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.

ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് മതങ്ങളെയോ അനാദരിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചാൽ 1 മില്യൺ ദിർഹം വരെ പിഴ ലഭിക്കും. സംസ്ഥാന ചിഹ്നങ്ങളെയോ നേതൃത്വത്തെയോ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് 500,000 ദിർഹം വരെ പിഴ. ദേശീയ ഐക്യത്തിനോ വിദേശ ബന്ധത്തിനോ തുരങ്കം വയ്ക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് 250,000 ദിർഹം വരെ പിഴയും ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ അനാദരിച്ചാൽ 50,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും ലഭിക്കും. സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ അവഹേളിച്ചാൽ 50,000 ദിർഹം മുതൽ 500,000 ദിർഹം വരെയായിരിക്കും പിഴ. വിദേശ ബന്ധങ്ങൾക്ക് ഹാനികരമോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവ തകർക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് 250,000 ദിർഹം വരെ പിഴ ചുമത്തുന്നത്.

ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരെയും സംരക്ഷിക്കുന്നതിനൊപ്പം അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

അപകീർത്തിപ്പെടുത്തലിന് 20,000 ദിർഹം വരെ പിഴയും, അപവാദം പറഞ്ഞാൽ 20,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 10,000 ദിർഹം പിഴ ചുമത്തും. കുറ്റകൃത്യം ആവർത്തിക്കുകയാണെങ്കിൽ 40,000 ദിർഹം വരെ പിഴ ലഭിച്ചേക്കാം. അംഗീകാരമില്ലാതെ അധിക മാധ്യമ പ്രവർത്തനം പരിശീലിക്കുന്നതിന് 5000 ദിർഹം പിഴ ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ 16,000 ദിർഹം വരെ പിഴ ചുമത്തുന്നതാണ്. 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കിയില്ലെങ്കിൽ പ്രതിദിനം 150 ദിർഹം പിഴയായി ലഭിക്കും. പരമാവധി 3,000 ദിർഹം പിഴ ലഭിച്ചേക്കാനിടയുണ്ട്. ട്രേഡ് ലൈസൻസ് ഇല്ലാതെ സോഷ്യൽ മീഡിയയിൽ വിൽപ്പന നടത്തുകയാണെങ്കിൽ 500,000 ദിർഹം വരെ പിഴയും സാധനങ്ങൾ കണ്ടുകെട്ടൽ, തടവ് തുടങ്ങിയവയും ലഭിക്കും.

.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

കോളടിച്ചു; യുഎഇയിൽ 223 അധ്യാപകർക്ക് ഗോൾഡൻ വിസ

എമിറേറ്റിലെ നഴ്‌സറികൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള 223 മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ അനുവദിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂമിന്റെ നിർദേശപ്രകാരമാണ് പത്തു വർഷത്തെ വിസ നൽകിയത്. കഴിഞ്ഞ വർഷം ലോക അധ്യാപക ദിനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലക്കും സമൂഹത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചുകൊണ്ടാണ് വിവിധ ആനുകൂല്യങ്ങളോടുകൂടിയ വിസ അനുവദിച്ചതെന്ന് അധികൃതർ അറിയിച്ചു.

“മുന്നോട്ടുള്ള പാത തെളിയിക്കുന്നവരാണ് അധ്യാപകർ. അവർ പ്രചോദകരും വഴികാട്ടികളുമാണ്. കുട്ടികളെ വിജയത്തിനായി തയ്യാറാക്കുന്നതിൽ അധ്യാപകർ ചെയ്യുന്ന സംഭാവനകൾ സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കുന്നു. ലോക അധ്യാപക ദിനത്തിൽ അധ്യാപകരെ പിന്തുണക്കുന്നത് ദുബൈയുടെ ഭാവിക്കായുള്ള ഏറ്റവും മികച്ച നിക്ഷേപമാണ്” – ശൈഖ് ഹംദാൻ വ്യക്തമാക്കി. പദ്ധതിയുടെ ആദ്യ റൗണ്ടിൽ 435 അപേക്ഷകളാണ് ഗോൾഡൻ വിസയ്ക്കായി ലഭിച്ചത്. അവയിൽ നിന്ന് 223 പേരെയാണ് തെരഞ്ഞെടുക്കിയത്. വിദ്യാഭ്യാസ നേട്ടങ്ങൾ, സാമൂഹിക സംഭാവനകൾ, വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും പോസിറ്റീവ് പ്രതികരണങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളാണ് പരിഗണിച്ചത്. അനുവദിച്ച വിസകളിൽ 157 എണ്ണം സ്കൂൾ അധ്യാപകർക്കും, 60 എണ്ണം സർവകലാശാല ഫാക്കൽറ്റി അംഗങ്ങൾക്കും, 6 എണ്ണം നഴ്‌സറി അധ്യാപകർക്കുമാണ്. രണ്ടാം റൗണ്ടിനായുള്ള അപേക്ഷകൾ 2025 ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *