ദുബായ്: ഇന്ന് മുതൽ ദി ബീച്ച്, ജുമൈറ ബീച്ച് റെസിഡൻസ് (ജെ.ബി.ആർ.) സന്ദർശിക്കുന്നവർക്ക് പുതിയ പാർക്കിംഗ് സൗകര്യം ലഭ്യമാകും. പുതിയ സാലിക് പേയ്മെന്റ് ഓപ്ഷൻ വഴി പണം നൽകാമെന്ന് ദി ബീച്ച് ജെ.ബി.ആറും പാർക്കോണിക്കും സംയുക്തമായി സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഇനി മുതൽ പണമോ കാർഡോ ഉപയോഗിച്ച് പാർക്കിംഗിന് പണം നൽകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.
പാർക്കോണിക് ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ സാലിക് അക്കൗണ്ട് നേരിട്ട് ബന്ധിപ്പിക്കാൻ സാധിക്കും. ഇത് ജെ.ബി.ആറിലെ കടകളും റെസ്റ്റോറന്റുകളും സന്ദർശിക്കുന്ന താമസക്കാർക്കും വിനോദസഞ്ചാരികൾക്കും പാർക്കിംഗ് എളുപ്പമാക്കും.
ദി ബീച്ച് ജെ.ബി.ആർ. സൗജന്യ പാർക്കിംഗ്, വാലറ്റ് പാർക്കിംഗ്, ഫ്രീ വൈഫൈ തുടങ്ങിയ സൗകര്യങ്ങളും നൽകുന്നുണ്ട്. തിരഞ്ഞെടുത്ത കടകളിൽ കുറഞ്ഞത് 100 ദിർഹം ചെലവഴിക്കുന്നവർക്ക് സൗജന്യ പാർക്കിംഗ് ലഭിക്കുന്നതാണ്.
ദുബായിൽ പാർക്കോണിക് സൗകര്യമുള്ള മറ്റ് സ്ഥലങ്ങൾ:
മറീന വാക്ക്
മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ
ദുബായ് ഹാർബർ ഓൺ-സ്ട്രീറ്റ് പാർക്കിംഗ്
ലുലു അൽ ബർഷ
സോഫിറ്റൽ ഡൗണ്ടൗൺ
പാം വെസ്റ്റ് ബീച്ച്
ഡ്രാഗൺ മാർട്ട് സോൺ 1 & 2
അബുദാബിയിലും ഷാർജയിലും വിവിധയിടങ്ങളിൽ പാർക്കോണിക് സൗകര്യം ലഭ്യമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply