പ്രവാസി മലയാളി യുഎഇയിൽ മരിച്ച നിലയിൽ; സുഹൃത്തിന് വാട്സാപ്പിൽ ആത്മഹത്യകുറിപ്പ് അയച്ചു

റാസൽഖൈമയിൽ (Ras Al Khaimah) മാവേലിക്കര സ്വദേശിയായ ഷിബു തമ്പാനെ (55) അദ്ദേഹത്തിൻ്റെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമയിലെ ജസീറയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഇദ്ദേഹം, നിലവിൽ ദുബായിൽ ഒരു ഡോക്യുമെൻ്റ് കൺട്രോളറായി ജോലി ചെയ്യുകയായിരുന്നു.

ഒരു സാമൂഹിക പ്രവർത്തകൻ നൽകിയ വിവരമനുസരിച്ച്, സാമ്പത്തിക ഇടപാടിൽ സുഹൃത്തിന് വേണ്ടി നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും തുടർന്നുണ്ടായ കേസും യാത്രാവിലക്കും അദ്ദേഹത്തെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. മരണത്തിന് കാരണക്കാരായവരെക്കുറിച്ച് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് ഷിബു തമ്പാൻ ഒരു സുഹൃത്തിന് വാട്സാപ്പ് വഴി അയച്ചതായും റിപ്പോർട്ടുണ്ട്.

ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ), മക്കൾ: നിത, നോയൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *