ദുബായ് വിമാനത്താവളത്തിൽ വെച്ച് മൊബൈൽ ഫോൺ നഷ്ടപ്പെട്ട ഇന്ത്യൻ യൂട്യൂബറായ മദൻ ഗൗരിക്ക്, ദുബായ് പോലീസ് ഫോൺ വിമാനമാർഗം തിരികെ എത്തിച്ചു നൽകി. തമിഴ് യൂട്യൂബറായ മദൻ ഗൗരി തന്നെയാണ് ഈ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ഏകദേശം ഒരാഴ്ച മുൻപാണ് മദൻ ഗൗരി ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ചെന്നൈയിലേക്ക് യാത്ര ചെയ്തത്. യാത്ര പുറപ്പെടുന്നതിന് മുൻപ് അദ്ദേഹത്തിൻ്റെ ഐഫോൺ ദുബായ് വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ടു. വിമാനത്തിലിരിക്കെ എയർ ഹോസ്റ്റസിനോട് ഇക്കാര്യം പറഞ്ഞപ്പോൾ ഇന്ത്യയിലെത്തിയ ശേഷം ഒരു ഇമെയിൽ അയയ്ക്കാൻ നിർദ്ദേശിച്ചു.
തുടർന്ന്, വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ തിരികെ കിട്ടാൻ ഇമെയിൽ അയച്ചിട്ട് എന്തു പ്രയോജനം എന്ന് ആദ്യം ചിന്തിച്ചെങ്കിലും, അദ്ദേഹം നിർദ്ദേശിച്ചതുപോലെ ഒരു ഇമെയിൽ അയച്ചു. താമസിയാതെ ദുബായ് പോലീസിൽ നിന്ന് മറുപടി ലഭിച്ചു. ഫോണിൻ്റെ വിശദാംശങ്ങൾ നൽകാനായിരുന്നു അവരുടെ ആവശ്യം.
മൊബൈൽ ഫോണിൻ്റെ കവറിലുണ്ടായിരുന്ന സ്റ്റിക്കറിൻ്റെയും ഫോണിൻ്റെ കേടുപാടുകളുടെയും ഉൾപ്പെടെയുള്ള വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചു. ഈ അടയാളങ്ങളുള്ള ഫോൺ തങ്ങളുടെ പക്കലുണ്ടെന്ന് അധികൃതർ ഉടൻ തന്നെ അറിയിച്ചു. തൊട്ടടുത്ത ദിവസം എമിറേറ്റ്സ് വിമാനത്തിൽ ആ ഫോൺ ചെന്നൈയിലെത്തിച്ചു. ഈ സേവനം പൂർണ്ണമായും സൗജന്യമായിരുന്നെന്ന് അതിശയത്തോടെ മദൻ ഗൗരി പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply