വിമാനം യാത്രയ്ക്കായി ഒരുങ്ങുന്നതിനിടെ ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറിയ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. ടെക്സസിലെ ഡാലസിലേക്ക് പറന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. സുരക്ഷാ നിർദ്ദേശങ്ങൾ വായിക്കുന്നതിനിടെ യാത്രക്കാരി ഫ്ലൈറ്റ് അറ്റൻഡന്റിനോട് “മിണ്ടാതിരിക്കൂ” എന്ന് രൂക്ഷമായി ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. റിപ്പോർട്ട് അനുസരിച്ച്, കോസ്റ്റാറിക്കയിൽ നിന്ന് ഡാലസിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം.
വിമാനത്തിന്റെ പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെ ഫ്ലൈറ്റ് അറ്റൻഡന്റ് സുരക്ഷാ പ്രോട്ടോക്കോളുകൾ വായിക്കുമ്പോഴാണ് യാത്രക്കാരി അനാവശ്യമായി ഇടപെട്ടത്. യാത്രക്കാരിയുടെ മോശം പെരുമാറ്റത്തിനെതിരെ ഫ്ലൈറ്റ് അറ്റൻഡന്റ് രൂക്ഷമായി പ്രതികരിച്ചു. ‘നിങ്ങൾക്ക് വിമാനത്തിൽ നിന്ന് ഇറങ്ങണോ?’, ഫ്ലൈറ്റ് അറ്റൻഡന്റ് ചോദിച്ചു. ഇതിന് ‘എനിക്ക് കേൾക്കാൻ കഴിയുന്നില്ല’ എന്ന് യാത്രക്കാരി മറുപടി നൽകി. തുടർന്ന്, ‘കേൾവിശക്തിയില്ലാത്തവരുടെ പട്ടികയിൽ നിങ്ങൾ ഇല്ല. നിങ്ങൾ അനുസരിക്കാത്തതിനാൽ നിങ്ങളെ നീക്കം ചെയ്യാൻ ഞാൻ പൈലറ്റിനോട് ആവശ്യപ്പെടാൻ പോകുന്നു’ എന്ന് ഫ്ലൈറ്റ് അറ്റൻഡന്റ് കർശനമായി പറഞ്ഞു.
സംഭവത്തെ തുടർന്ന് യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. വിഡിയോ വൈറലായതോടെ സമൂഹമാധ്യമ ഉപയോക്താക്കാൾ ഫ്ലൈറ്റ് അറ്റൻഡന്റിന് പിന്തുണയുമായി രംഗത്തെത്തി. സാഹചര്യം മികച്ച രീതിയിൽ കൈകാര്യം ചെയ്തതിന് ആളുകൾ ഫ്ലൈറ്റ് അറ്റൻഡന്റിനെ അഭിനന്ദിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Reply