
എന്റെ പൊന്നേ! എങ്ങോട്ടീ പോക്ക്; യുഎഇയിൽ റെക്കോർഡിട്ട് സ്വർണ വില
യു.എ.ഇയിൽ സ്വർണ വില വീണ്ടും റെക്കോർഡ് ഉയരത്തിൽ. ഒരു ദിവസത്തിനിടെ 5.25 ദിർഹമിന്റെയും (ഏകദേശം 126 രൂപ) രണ്ട് ദിവസത്തിനുള്ളിൽ 8.25 ദിർഹമിന്റെയും (ഏകദേശം 198 രൂപ) വർധനവാണ് രേഖപ്പെടുത്തിയത്.
പുതിയ വില നിലവാരം ഇങ്ങനെ:
22 കാരറ്റ് സ്വർണം: ഗ്രാമിന് 393 ദിർഹം (ഏകദേശം 9,422 രൂപ).
24 കാരറ്റ് സ്വർണം: ഗ്രാമിന് 424.25 ദിർഹം (ഏകദേശം 10,171 രൂപ).
ഇന്നലെ രാവിലെ 22 കാരറ്റിന് 390 ദിർഹവും 24 കാരറ്റിന് 421.50 ദിർഹവുമായിരുന്നു. അതിൽ നിന്നാണ് ഈ കുതിച്ചുയർന്ന വില.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)