
അടിച്ചു മോനെ! ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വമ്പൻ സമ്മാനം പ്രവാസി മലയാളിക്ക്
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ രണ്ട് ഇന്ത്യൻ സംഘങ്ങൾ ഒരു മില്യൺ ഡോളർ വീതം നേടി. ഇവർ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള പ്രവാസി മലയാളികളാണ്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
ദുബായിൽ താമസിക്കുന്ന എട്ടിയാനിക്കൽ പൈലിബാബു (56) നയിച്ച പത്ത് സുഹൃത്തുക്കളുടെ സംഘമാണ് ആദ്യത്തെ വിജയികൾ. കഴിഞ്ഞ നാല് വർഷമായി ഇവർ പതിവായി ടിക്കറ്റെടുക്കുന്നുണ്ട്. ഓഗസ്റ്റ് 18-ന് പൈലിബാബു ഓൺലൈനായി എടുത്ത 3068 എന്ന നമ്പർ ടിക്കറ്റാണ് ഇവർക്ക് സമ്മാനം നേടിക്കൊടുത്തത്.
മലയാളിയും രണ്ട് കുട്ടികളുടെ പിതാവുമായ പൈലിബാബു സമ്മാനത്തുക ലഭിച്ച ശേഷം നാട്ടിലേക്ക് മടങ്ങി ഒരു ചെറിയ ബിസിനസ്സ് തുടങ്ങാനാണ് ആലോചിക്കുന്നത്. 1 മില്യൺ ഡോളർ (ഏകദേശം 3.67 ദശലക്ഷം ദിർഹം) ഇവർ തുല്യമായി പങ്കിടും.
രണ്ടാമത്തെ വിജയി ഗോപി ദേവരാജൻ (46) ആണ്. ഷാർജയിൽ താമസിക്കുന്ന ഇദ്ദേഹം മൂന്ന് സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. ഓഗസ്റ്റ് 14-ന് ഓൺലൈനായി വാങ്ങിയ 514 സീരീസിലെ 1978 എന്ന നമ്പർ ടിക്കറ്റാണ് ഇദ്ദേഹത്തെ ഭാഗ്യവാനാക്കിയത്. ചെന്നൈ സ്വദേശിയും രണ്ട് കുട്ടികളുടെ പിതാവുമായ ഗോപി ഒരു ആശുപത്രിയിൽ മാനേജരായി ജോലി ചെയ്യുകയാണ്.സമ്മാനത്തുക മക്കളുടെ വിദ്യാഭ്യാസത്തിനും, ഒരു വീട് വാങ്ങാനും, ഒരു ചെറിയ ബിസിനസ്സ് തുടങ്ങാനും ഉപയോഗിക്കാനാണ് ഗോപി പദ്ധതിയിടുന്നത്.
1999-ൽ മില്ലേനിയം മില്യണയർ നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ഒരു മില്യൺ ഡോളർ നേടുന്ന 257-ാമത്തെയും 258-ാമത്തെയും ഇന്ത്യൻ പൗരന്മാരാണ് പൈലിബാബുവും ദേവരാജനും. ദുബായ് ഡ്യൂട്ടി ഫ്രീയുടെ കണക്കനുസരിച്ച്, റാഫിൾ ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വാങ്ങുന്നത് ഇന്ത്യക്കാരാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)