Posted By christymariya Posted On

യുഎഇയിൽ നബിദിനത്തിൽ സൗജന്യ പാർക്കിംഗ്, മെട്രോ സമയം നീട്ടി ; വിശദമായി അറിയാം

മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ദുബായിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. സെപ്റ്റംബർ 5 വെള്ളിയാഴ്ചയാണ് പൊതു അവധി. മൾട്ടി ലെവൽ പാർക്കിംഗ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റ് പാർക്കിംഗ് (N.365) ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് സ്ഥലങ്ങളിലും സൗജന്യമായിരിക്കും.

സൗജന്യ പാർക്കിംഗ് സൗകര്യം സെപ്റ്റംബർ 6 ശനിയാഴ്ച പുനരാരംഭിക്കും.

പൊതുഗതാഗത സേവനങ്ങളുടെ സമയക്രമം:

നബിദിന അവധി പ്രമാണിച്ച് ദുബായിലെ പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടാകുമെന്ന് ആർടിഎ അറിയിച്ചു.

കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ: സെപ്റ്റംബർ 5-ന് എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും അടച്ചിടും. അതേസമയം, ഉമ്മു റമൂൽ, അൽ ബർഷ, ദേര, അൽ തവാർ എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

ദുബായ് മെട്രോ: ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ വെള്ളിയാഴ്ച കൂടുതൽ സമയം പ്രവർത്തിക്കും. രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയാണ് പുതിയ സമയക്രമം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *