
യുഎഇയിലെ ഈ എമിറേറ്റ്സുകളിൽ നബിദിന അവധി പ്രഖ്യാപിച്ചു
അജ്മാൻ: അജ്മാൻ സർക്കാരിന്റെ മാനവ വിഭവശേഷി വകുപ്പ് പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, സെപ്റ്റംബർ 5-ന് അജ്മാനിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ദുബായ് ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് (DGHR) പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ദുബായിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച, സെപ്റ്റംബർ 5-ന് അവധിയായിരിക്കും. ഔദ്യോഗിക പ്രവർത്തനങ്ങൾ സെപ്റ്റംബർ 8 തിങ്കളാഴ്ച പുനരാരംഭിക്കും.
മുഹമ്മദ് നബിയുടെ ജന്മദിനം (റബി അൽ അവ്വൽ 12) പ്രമാണിച്ച് ഈ അനുഗ്രഹീത വേളയിൽ യുഎഇയിലെ നേതാക്കൾക്കും, പൗരന്മാർക്കും, താമസക്കാർക്കും, അറബ്-ഇസ്ലാമിക രാജ്യങ്ങൾക്കും ആശംസകൾ അറിയിക്കുന്നതായും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)