മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ട 20 കാരനായ ഡ്രൈവർക്ക് തടവുശിക്ഷ വിധിച്ച് ദുബായ് കോടതി. ആറു മാസം തടവുശിക്ഷയും 50,000 ദിർഹം പിഴയുമാണ് കോടതി 20 കാരന് ശിക്ഷയായി വിധിച്ചത്. ആവർത്തിച്ചുള്ള നിയമ ലംഘനങ്ങളാണ് 20 കാരൻ നടത്തിയതെങ്കിലും പ്രായക്കുറവ് ചൂണ്ടിക്കാട്ടി കോടതി കഠിന ശിക്ഷ ഒഴിവാക്കുകയായിരുന്നു. അൽ ഖവാനീജ് റോഡിൽ വെച്ചാണ് 20 കാരനെ പോലീസ് പിടികൂടിയത്. ലൈസൻസില്ലാത്തതും ഇൻഷുറൻസ് ഇല്ലാത്തതുമായ വാഹനം ഓടിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് ലാബ് പരിശോധന നടത്തി. പരിശോധനയിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. പ്രതിയുടെ മുൻകാലം പരിശോധിച്ചപ്പോൾ രണ്ട് തവണ മയക്കുമരുന്ന് ഉപയോഗിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. 17 -ാം വയസിൽ മദ്യപിച്ച് വാഹനമോടിച്ചതിനും മയക്കുമരുന്ന് കൈവശം വെച്ചതിനും 10,000 ദിർഹം പിഴ പ്രതിയ്ക്ക് ലഭിച്ചിരുന്നു. 18 വയസിലാണ് പ്രതി സമാന കുറ്റത്തിന് രണ്ടാം തവണ ശിക്ഷിക്കപ്പെട്ടത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടണമെന്നും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രണ്ട് വർഷത്തേക്ക് സാമ്പത്തിക കൈമാറ്റങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും കോടതി ഉത്തരവിട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പിടിക്കപ്പെട്ടിട്ടും പാഠം പഠിച്ചില്ല; യുഎഇയിൽ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച 20 കാരൻ വീണ്ടും പിടിയിൽ

Leave a Reply