
ആയുധ വ്യാപാരത്തിന് ഇനി ഡിജിറ്റൽ സേവനം; സുപ്രധാന തീരുമാനവുമായി യുഎഇ
weapon trading യുഎഇയിൽ ഇനി ആയുധ വ്യാപാരത്തിന് ഡിജിറ്റൽ സേവനം. ലൈസൻസുള്ള ആയുധ ഇടപാടുകൾക്ക് സുതാര്യത ഉറപ്പാക്കാൻ ‘അൽദാർ അമാൻ ഇ-പ്ലാറ്റ്ഫോം’ എന്ന പേരിൽ ഒരു ഡിജിറ്റൽ സംവിധാനം യുഎഇ ആരംഭിച്ചു. രാജ്യത്ത് ഇത്തരമൊരു സംരംഭം ആദ്യമാണെന്ന് സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റിയുടെ വെപ്പൺസ് ആൻഡ് ഹസാഡസ് സബ്സ്റ്റൻസസ് ഓഫീസ് (WHSO) ഡയറക്ടർ ജനറൽ മുഹമ്മദ് സുഹൈൽ അൽ നെയാദി അറിയിച്ചു.
ഈ പ്ലാറ്റ്‌ഫോം വഴി ലൈസൻസുള്ള വ്യക്തികൾക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിയമപരമായി ആയുധങ്ങൾ വാങ്ങാനും വിൽക്കാനും സാധിക്കും. വിൽപനയ്ക്കുള്ള ആയുധങ്ങൾ പ്രദർശിപ്പിക്കാനുള്ള സൗകര്യവും പോർട്ടലിലുണ്ട്. അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിലാണ് (ADIHEX) ഈ പ്രഖ്യാപനം നടന്നത്.
എംപി3 ഇന്റർനാഷണൽ, ബൈനുന മിലിട്ടറി ആൻഡ് ഹണ്ടിങ് എക്യുപ്‌മെന്റ് ട്രേഡിങ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം. ആയുധങ്ങൾ പോർട്ടലിൽ പ്രദർശിപ്പിക്കുന്നതിന് ഉടമകൾക്ക് പ്രതിമാസം 25 ദിർഹം ഫീസ് ബാധകമാണ്. എല്ലാ ഇടപാടുകളും കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)