
പ്രമുഖ പ്രവാസി മലയാളി വ്യവസായി യുഎഇയിൽ അന്തരിച്ചു; വിടപറഞ്ഞത് പ്രവാസ ലോകത്തെ നിറസാന്നിധ്യം
കൊച്ചി സ്വദേശിയും മുൻ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനും എംടെക് ഗ്രൂപ്പ് സ്ഥാപക ഡയറക്ടറുമായ ഡോ. വിജയൻ കരിപ്പോടി രാമൻ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
1993-ൽ യുഎഇയിൽ എംടെക് ഗ്രൂപ്പ് സ്ഥാപിച്ചതു മുതൽ കഴിഞ്ഞ 32 വർഷമായി വിവിധ പ്രവാസി അസോസിയേഷനുകളിലും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിലുമെല്ലാം അദ്ദേഹം സജീവമായിരുന്നു. ഭൗതികദേഹം കൊച്ചിയിലെ സ്വവസതിയിൽ പൊതുദർശനത്തിനു വെച്ച ശേഷം തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിക്കും.
ഭാര്യ: മാലിനി വിജയൻ. മക്കൾ: നിതിൻ വിജയൻ (സിനിമാ-പരസ്യ സംവിധായകൻ), നിഖിൽ വിജയൻ (എംടെക് ഡയറക്ടർ). മരുമകൾ: മൃദുല മുരളി (നടി, സംരംഭക).
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)