മോഹന വാഗ്ദാനങ്ങളിൽ ജാഗ്രത വേണം; വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ

വ്യാജ കോളുകൾക്കെതിരെ ജാഗ്രത വേണം: യുഎഇ മുന്നറിയിപ്പ്
അജ്ഞാത നമ്പറുകളിൽ നിന്നുള്ള വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യക്തിഗത, ബാങ്ക് വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ബാങ്കുകൾ, മന്ത്രാലയങ്ങൾ, പോലീസ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ വിളിക്കുന്നത്. ഇത്തരം കോളുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്. സംശയാസ്പദമായ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെയോ പോലീസിനെയോ അറിയിക്കണം.

തട്ടിപ്പുകാർ സാധാരണയായി റസിഡൻസി, പാസ്പോർട്ട് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, അതുപോലെ പ്രവാസികളുടെയും തൊഴിലുടമകളുടെയും രഹസ്യ ഇടപാട് കോഡുകൾ എന്നിവ ചോർത്താനാണ് ശ്രമിക്കുക. ഈ വിവരങ്ങൾ ഉപയോഗിച്ച് പണം തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഇത്തരം തട്ടിപ്പുകളിൽനിന്ന് സ്വയം രക്ഷിക്കാൻ എല്ലാവിധ മുൻകരുതലുകളും എടുക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ താഴെ പറയുന്ന നമ്പറിലോ ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്: ഫോൺ: 600590000, ഇ-മെയിൽ: [email protected]

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *