അബുദാബിയിൽ പരിഷ്കരിച്ച ടോൾ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ യാത്രകൾക്ക് കൂടുതൽ ചെലവേറും. റോഡുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. അബുദാബിയിലെ നാല് പ്രധാന പാലങ്ങളായ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, അൽ മക്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലെ എട്ട് ടോൾ ഗേറ്റുകളിൽ പുതിയ നിരക്ക് ബാധകമാകും.
വൈകുന്നേരം 3 മണി മുതൽ 5 മണി വരെയുണ്ടായിരുന്ന ടോൾ സമയം വൈകിട്ട് 7 മണി വരെയായി നീട്ടി. നേരത്തെ ദിവസത്തിൽ പരമാവധി 16 ദിർഹം, പ്രതിമാസം 200 ദിർഹം എന്നിങ്ങനെ നിശ്ചയിച്ചിരുന്ന പരിധി പുതിയ പരിഷ്കരണത്തിൽ എടുത്തുകളഞ്ഞു. ഓരോ തവണയും ടോൾ ഗേറ്റ് കടന്നുപോകുമ്പോൾ പണം നൽകണം. നഗരത്തിന് പുറത്ത് താമസിക്കുന്ന ആളുകൾക്ക് ഇത് വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. ടോൾ ഒഴിവാക്കാൻ ബസ്സിൽ യാത്ര ചെയ്യേണ്ടിവരുന്നത് സമയനഷ്ടമുണ്ടാക്കുകയും, പാർക്കിംഗ് നിരക്ക് നൽകുന്നതിനേക്കാൾ ലാഭം ടോൾ കൊടുത്ത് പോകുന്നത് തന്നെയെന്ന് പല യാത്രക്കാരും പറയുന്നു.
വരുമാനം വർധിക്കാത്ത സാഹചര്യത്തിൽ പുതിയ ചെലവുകൾ സാധാരണക്കാരായ പ്രവാസി കുടുംബങ്ങളുടെ ബഡ്ജറ്റിനെ ബാധിക്കുമെന്നാണ് പ്രധാന ആശങ്ക.ഭക്ഷണം, വസ്ത്രം, വിനോദം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയോടെ ചെലവഴിക്കേണ്ടിവരുമെന്നും മലയാളികൾ അഭിപ്രായപ്പെട്ടു. അതേസമയം, ശാരീരിക വെല്ലുവിളി നേരിടുന്നവർ, വരുമാനം കുറഞ്ഞ കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ, വിരമിച്ച ജീവനക്കാർ എന്നിവർക്ക് ടോൾ ബാധകമല്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply