Posted By christymariya Posted On

അസാധുവായ ഡ്രൈവിങ് ലൈസൻസ് വീണ്ടെടുക്കാം, ട്രാഫിക് പോയിന്റുകൾ കുറയ്ക്കാം; അവസരവുമായി യുഎഇ പൊലീസ്


driving license അബുദാബി: ഗതാഗത നിയമലംഘനങ്ങൾ കാരണം ലഭിച്ച ട്രാഫിക് പോയിന്റുകൾ കുറയ്ക്കാനും അസാധുവായ ഡ്രൈവിങ് ലൈസൻസുകൾ പുനഃസ്ഥാപിക്കാനും അബുദാബി പോലീസ് അവസരം നൽകുന്നു. രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രിയൻ എക്സിബിഷനിലെ (അഡിഹെക്സ്) പന്ത്രണ്ടാം ഹാളിലുള്ള അബുദാബി പോലീസ് സ്റ്റാൾ സന്ദർശിക്കുകയും ശിൽപശാലയിലും പ്രത്യേക കോഴ്സിലും പങ്കെടുക്കുകയും ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാം

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ രണ്ട് വഴികളുണ്ട്.

8 പോയിന്റുകൾ കുറയ്ക്കാൻ: 24-ൽ താഴെ ബ്ലാക്ക് പോയിന്റുകൾ ഉള്ളവർക്ക് 800 ദിർഹം അടച്ച് സ്റ്റാളിൽ നടക്കുന്ന ശിൽപശാലയിൽ പങ്കെടുത്ത് 8 പോയിന്റുകൾ കുറയ്ക്കാം.

ലൈസൻസ് പുനഃസ്ഥാപിക്കാൻ: ഒരു വർഷത്തിനുള്ളിൽ 24 ബ്ലാക്ക് പോയിന്റുകൾ ലഭിച്ച് അസാധുവായ ലൈസൻസ് വീണ്ടെടുക്കാൻ 2400 ദിർഹം അടച്ച് പ്രത്യേക കോഴ്സിൽ പങ്കെടുക്കണം.

യുഎഇയിലെ നിയമമനുസരിച്ച്, ഒരു വർഷത്തിനുള്ളിൽ 24 ബ്ലാക്ക് പോയിന്റുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെടും. അതിനാൽ, അബുദാബി പോലീസ് നൽകുന്ന ഈ അവസരം ഉപയോഗിച്ച് ലൈസൻസ് റദ്ദാകാതെ സൂക്ഷിക്കാനും, റദ്ദാക്കപ്പെട്ടവ തിരികെ നേടാനും സാധിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *