Posted By christymariya Posted On

യുഎഇയിൽ നിന്നെത്തിയ പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി; എട്ടം​ഗസംഘം പിടിയിൽ

ദുബായിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി. വയനാട് സ്വദേശി റാഹീസിനെ (30) ആണ് തട്ടിക്കൊണ്ടുപോയത്. എന്നാൽ പോലീസ് നടത്തിയ ധ്രുതഗതിയിലുള്ള നീക്കത്തിൽ റാഹീസിനെ മോചിപ്പിക്കുകയും തട്ടിക്കൊണ്ടുപോയ എട്ടംഗ സംഘത്തെ പിടികൂടുകയും ചെയ്തു. മ

കോഴിക്കോട് വെച്ചാണ് എട്ടംഗ സംഘം റാഹീസിനെ തട്ടിക്കൊണ്ടുപോയത്. റാഹീസിനെ ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒടുവിൽ പോലീസ് നടത്തിയ നീക്കങ്ങൾക്കൊടുവിൽ റാഹീസ് സുരക്ഷിതനായി മോചിപ്പിക്കപ്പെട്ടു. സംഭവത്തിന് പിന്നാലെ സംഘത്തിലെ മുഴുവൻ പേരെയും പോലീസ് പിടികൂടി.

ദുബായിൽനിന്ന് നാട്ടിലെത്തുന്ന പ്രവാസികൾ തട്ടിക്കൊണ്ടുപോകപ്പെടുന്നത് അടുത്ത കാലത്തായി വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ യുഎഇയിലെ പ്രവാസിയെ തട്ടിക്കൊണ്ടുപോകുന്ന രണ്ടാമത്തെ സംഭവമാണിത്.

നേരത്തെ, ദുബായ് ആസ്ഥാനമായുള്ള ഫാർമസി ശൃംഖലയുടെ സഹ ഉടമയും വ്യവസായിയുമായ വി.പി. ഷമീർ മേഡോണിനെ മലപ്പുറം പാണ്ടിക്കാട് വെച്ച് തട്ടിക്കൊണ്ടുപോയിരുന്നു. ഓഗസ്റ്റ് 12-നാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയ ഷമീറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ദിവസങ്ങൾക്ക് ശേഷം കൊല്ലത്ത് വെച്ച് പോലീസ് ഷമീറിനെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിലും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *