Posted By christymariya Posted On

യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഷാർജയിൽ മരിച്ച മലപ്പുറം തിരൂർ പുതുപ്പള്ളി സ്വദേശി പ്രേമരാജന്റെ (49) മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച രാത്രി എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയ മൃതദേഹം ശനിയാഴ്ച പുലർച്ചെ 3:35-ന് ബന്ധുക്കൾ ഏറ്റുവാങ്ങി. ഷാർജയിലെ താമസസ്ഥലത്ത് പ്രേമരാജനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രാഥമിക നിഗമനത്തിൽ മരണം ആത്മഹത്യയാണെന്ന് കരുതുന്നു. മരണകാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികൾക്ക് സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയും പ്രേമരാജന്റെ ബന്ധുക്കളായ കിരൺ, രാജു, സുരേഷ് എന്നിവരും നേതൃത്വം നൽകി. മൃതദേഹം നാട്ടിൽ സംസ്കരിച്ചു. പ്രേമരാജന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *