അവധി ദിവസത്തിലും പണിയെടുത്തു; പ്രവാസിക്ക് 8.8 ലക്ഷം രൂപ പിഴ 

അവധി ദിവസത്തിൽ ഔദ്യോഗിക ജോലിക്ക് പുറമെ രഹസ്യമായി ജോലി ചെയ്ത പിഴയിട്ട് കോടതി. സിംഗപൂരിലാണ് സംഭവം. വിശ്രമദിവസം രഹസ്യമായി ക്ലീനിങ് ജോലികള്‍ ചെയ്ത ഫിലിപ്പീനോ യുവതിക്കാണ് 8.8 ലക്ഷം രൂപ പിഴ ചുമത്തിയത്.  വര്‍ക്ക് പാസ് ലംഘിച്ചതിനാലാണ് 53-കാരിയായ പിഡോ എലിന്‍ഡ ഒകാമ്പോയ്‌ക്കെതിരെ പിഴ ചുമത്തിയത്. അവരെ നിയമവിരുദ്ധമായി ജോലിക്ക് നിയമിച്ച സിംഗപ്പൂര്‍ സ്വദേശിയായ ഒയി ബെക്കിന് നാലര ലക്ഷം രൂപയും പിഴ ചുമത്തി. ബെക്ക് നിര്‍ദേശിച്ച മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടിയും പിഡോ ജോലി ചെയ്തിരുന്നു. എന്നാല്‍ ഈ തൊഴിലുടമയ്‌ക്കെതിരെ നടപടി സ്വീകരിച്ചോ എന്നത് വ്യക്തമല്ല. ഒകാമ്പോയും ബെക്കും പിഴ മുഴുവന്‍ അടച്ചതായാണ് വിവരം. ‘എംപ്ലോയ്മെന്റ് ഓഫ് ഫോറിന്‍ മാന്‍പവര്‍ ആക്റ്റ്’ ലംഘിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് 2024 ഡിസംബറില്‍ മാനവ വിഭവശേഷി മന്ത്രാലയം (MOM) ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.

1994 മുതല്‍ നാല് ഔദ്യോഗിക തൊഴിലുടമകള്‍ക്ക് കീഴില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ആളാണ് 53 കാരിയായ പിഡോ എര്‍ലിന്‍ഡ ഒകാമ്പോ. 64-കാരിയായ സോ ഓയി ബെക്കിന് വേണ്ടി ഏകദേശം നാല് വര്‍ഷത്തോളം അവര്‍ പാര്‍ട്ട് ടൈം വീട് വൃത്തിയാക്കല്‍ ജോലികള്‍ ചെയ്തിരുന്നു. 2018 ഏപ്രില്‍ മുതല്‍ 2020 ഫെബ്രുവരി വരെ, എര്‍ലിന്‍ഡ മാസത്തില്‍ രണ്ടോ മൂന്നോ തവണ സോയുടെ വീട് വൃത്തിയാക്കി. ഓരോ തവണയും മൂന്നോ നാലോ മണിക്കൂര്‍ ചെലവഴിച്ചു. അവര്‍ക്ക് പ്രതിമാസം ഏകദേശം 25000 രൂപ പണമായി ലഭിച്ചിരുന്നു. കോവിഡ്-19 നിയന്ത്രണങ്ങള്‍ കാരണം 2020 ഫെബ്രുവരിയില്‍ ജോലി താത്ക്കാലികമായി നിര്‍ത്തിവച്ചു, എന്നാല്‍ നിയമങ്ങളില്‍ ഇളവ് വന്നതോടെ 2022 മാര്‍ച്ച് മുതല്‍ 2024 സെപ്റ്റംബര്‍ വരെ ജോലി പുനരാരംഭിച്ചു..

Comments

Leave a Reply

Your email address will not be published. Required fields are marked *