Posted By christymariya Posted On

യുഎഇയിലെ പള്ളികളിലെ പാർക്കിംഗ് സംവിധാനത്തിൽ മാറ്റം; സൗജന്യ പാർക്കിംഗ് എത്ര സമയമെന്ന് അറിഞ്ഞിരിക്കണം!

mosques  parking പള്ളികളിൽ നമസ്കരിക്കാനെത്തുന്നവർക്ക് മുൻഗണന നൽകുന്നതിനായി ദുബായിലെ പള്ളികൾക്ക് സമീപം ഇനി മുതൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം. ‘പാർക്കിൻ’ എന്ന പുതിയ പാർക്കിംഗ് സംവിധാനത്തിന്റെ ഭാഗമായി M, MP എന്നീ പുതിയ സൈനുകൾ സ്ഥാപിച്ചു. ഇതോടെ 59 പള്ളികൾക്ക് ചുറ്റുമുള്ള 2,100-ൽ അധികം പാർക്കിംഗ് സ്ഥലങ്ങളിൽ പണം നൽകി പാർക്ക് ചെയ്യേണ്ടി വരും. എന്നാൽ, നമസ്കാര സമയങ്ങളിൽ വിശ്വാസികൾക്ക് ഒരു മണിക്കൂർ സൗജന്യ പാർക്കിംഗ് അനുവദിക്കും.

പള്ളികൾക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ ചിട്ടയും ക്രമവും കൊണ്ടുവരികയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ഇത് വഴി ആരാധകർക്ക് പാർക്കിംഗ് സൗകര്യം ലഭ്യമാകുമെന്നും പാർക്കിംഗ് സ്ഥലം ദുരുപയോഗം ചെയ്യുന്നത് കുറയുമെന്നും അധികൃതർ അറിയിച്ചു.

M, MP സോണുകൾ അറിയാം

സോൺ എം (സാധാരണ പാർക്കിംഗ്):

അര മണിക്കൂറിന് 2 ദിർഹം

ഒരു മണിക്കൂറിന് 4 ദിർഹം

സോൺ എംപി (പ്രീമിയം പാർക്കിംഗ്):

ഓഫ്-പീക്ക് സമയം: അര മണിക്കൂറിന് 2 ദിർഹം, ഒരു മണിക്കൂറിന് 4 ദിർഹം

പീക്ക് സമയം: അര മണിക്കൂറിന് 3 ദിർഹം, ഒരു മണിക്കൂറിന് 6 ദിർഹം

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *