
സമയമായി സമയമായി.. ടിക്കറ്റെടുക്കാൻ സമയമായി: യുഎഇയിലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടിക്കറ്റ് വിൽപ്പന തുടങ്ങി, എങ്ങനെ ടിക്കറ്റെടുക്കാം.. മാച്ച് വിവരങ്ങളും അറിയാം
Asia Cup in UAE ഏഷ്യാ കപ്പ് ക്രിക്കറ്റ് ടിക്കറ്റുകൾ ഇന്ന് വൈകുന്നേരം 5 മുതൽ ലഭ്യമാകും. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡാണ് ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ചത്. അബുദാബിയിലെ മത്സരങ്ങൾക്ക് 40 ദിർഹമിലും ദുബായിലെ മത്സരങ്ങൾക്ക് 50 ദിർഹമിലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.
ഏറ്റവും ആകർഷകമായ ഇന്ത്യ-പാകിസ്താൻ മത്സരത്തിനുള്ള ടിക്കറ്റുകൾ, തുടക്കത്തിൽ ഏഴ് മത്സരങ്ങൾ ഉൾപ്പെടുന്ന പാക്കേജായാണ് ലഭ്യമാവുക. ഈ പാക്കേജിന് 1,400 ദിർഹമിൽ നിന്നാണ് വില തുടങ്ങുന്നത്. പാക്കേജിൽ ഉൾപ്പെടാത്ത മറ്റ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഓരോന്നായി വാങ്ങാൻ സാധിക്കും.
ടിക്കറ്റ് വിൽപ്പന ഓൺലൈനിലും ഓഫ്‌ലൈനിലും
Platinum List എന്ന വെബ്സൈറ്റിലൂടെയാണ് ടിക്കറ്റുകൾ ലഭ്യമാവുക. വരും ദിവസങ്ങളിൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെയും അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെയും ടിക്കറ്റ് ഓഫീസുകളിലും ടിക്കറ്റുകൾ വിൽപ്പനയ്ക്കെത്തും. വ്യാജ ടിക്കറ്റുകൾക്കെതിരെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ, ഔദ്യോഗിക ടിക്കറ്റ് വിൽപ്പന ചാനലുകൾ വഴി മാത്രം ടിക്കറ്റുകൾ വാങ്ങാൻ ശ്രദ്ധിക്കുക.
ഉടനെ ടിക്കറ്റെടുക്കാം ://platinumlist.net/
മത്സരക്രമം
ഗ്രൂപ്പ് ഘട്ടം:
സെപ്റ്റംബർ 9 – അഫ്ഗാനിസ്ഥാൻ vs ഹോങ്കോങ് (അബുദാബി)
സെപ്റ്റംബർ 10 – ഇന്ത്യ vs യുഎഇ (ദുബായ്)
സെപ്റ്റംബർ 11 – ബംഗ്ലാദേശ് vs ഹോങ്കോങ് (അബുദാബി)
സെപ്റ്റംബർ 12 – പാകിസ്ഥാൻ vs ഒമാൻ (ദുബായ്)
സെപ്റ്റംബർ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക (അബുദാബി)
സെപ്റ്റംബർ 14 – ഇന്ത്യ vs പാകിസ്ഥാൻ (ദുബായ്)
സെപ്റ്റംബർ 15 – യുഎഇ vs ഒമാൻ (അബുദാബി)
സെപ്റ്റംബർ 15 – ശ്രീലങ്ക vs ഹോങ്കോങ് (ദുബായ്)
സെപ്റ്റംബർ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ (അബുദാബി)
സെപ്റ്റംബർ 17 – പാകിസ്ഥാൻ vs യുഎഇ (ദുബായ്)
സെപ്റ്റംബർ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ (അബുദാബി)
സെപ്റ്റംബർ 19 – ഇന്ത്യ vs ഒമാൻ (അബുദാബി)
സൂപ്പർ ഫോർ:
സെപ്റ്റംബർ 20 – B1 vs B2 (ദുബായ്)
സെപ്റ്റംബർ 21 – A1 vs A2 (ദുബായ്)
സെപ്റ്റംബർ 23 – A2 vs B1 (അബുദാബി)
സെപ്റ്റംബർ 24 – A1 vs B2 (ദുബായ്)
സെപ്റ്റംബർ 25 – A2 vs B2 (ദുബായ്)
സെപ്റ്റംബർ 26 – A1 vs B1 (ദുബായ്)
ഫൈനൽ:
സെപ്റ്റംബർ 28 – ഫൈനൽ (ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം)
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)