
വിനോദവും വ്യായാമവും ഇനി ഒരുമിച്ചാക്കാം; യുഎഇയിലെ നൈറ്റ് ബീച്ച് തുറന്നു, പ്രവേശനം സൗജന്യം
uae beach വിനോദത്തിനും വ്യായാമത്തിനും പുതിയ സാധ്യതകൾ തുറന്ന് അബുദാബി കോർണിഷിൽ നൈറ്റ് ബീച്ച് തുറന്നു. നീന്തലിനൊപ്പം വോളിബോൾ, ബാസ്കറ്റ്ബോൾ, ഫുട്ബോൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളോടുകൂടിയാണ് ഈ സൗജന്യ രാത്രികാല ബീച്ച് പ്രവർത്തനമാരംഭിച്ചത്.
പ്രവർത്തന സമയം:
തിങ്കൾ മുതൽ വ്യാഴം വരെ: വൈകുന്നേരം 6 മുതൽ രാത്രി 10 വരെ.
വെള്ളി, ശനി, ഞായർ: അർദ്ധരാത്രി വരെ.
സായാഹ്നങ്ങളിലും രാത്രിയിലും സുരക്ഷിതമായ വിനോദത്തിനായി ഇടം ഒരുക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ അബുദാബി സിറ്റി മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. ലൈഫ് ഗാർഡുകളുടെ സേവനവും ആവശ്യമായ മറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. കോർണിഷിലെ 4 മുതൽ 6 വരെയുള്ള ഗേറ്റുകളിലൂടെയാണ് പ്രവേശനം.
1,000 മീറ്റർ നീളമുള്ള ഈ ബീച്ചിൽ കുടുംബങ്ങൾക്ക് സുരക്ഷിതമായി നീന്താൻ സാധിക്കും. ഔട്ട്‌ഡോർ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അബുദാബിയിലെ രണ്ടാമത്തെ നൈറ്റ് ബീച്ചാണിത്. ആദ്യത്തെ നൈറ്റ് ബീച്ച് ഹുദൈരിയാത്തിലെ മർസാനയിലാണ്, അത് ജൂലൈയിൽ തുറന്നിരുന്നു. എന്നാൽ അവിടെ പ്രവേശനം സൗജന്യമല്ല. അബുദാബിയിലെ മറ്റ് പൊതു ബീച്ചുകളിൽ സൂര്യാസ്തമയം വരെ മാത്രമേ നീന്താൻ അനുവാദമുള്ളൂ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)