ഐഫോൺ ആരാധകർക്കായി ആപ്പിൾ പുതിയ ഐഫോൺ 17 സീരീസ് ഈ വർഷം പുറത്തിറക്കുന്നു. ‘Awe dropping’ എന്ന് പേരിട്ടിട്ടുള്ള ലോഞ്ച് ഇവൻ്റിൽ, ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലായ ഐഫോൺ 17 പ്രോ മാക്സ് ഉൾപ്പെടെയുള്ള പുതിയ ഫോണുകൾ അവതരിപ്പിക്കും. വർഷങ്ങളായി ഐഫോൺ ഡിസൈനുകളിൽ കാര്യമായ മാറ്റങ്ങൾ വന്നിരുന്നില്ല. എന്നാൽ, ഐഫോൺ 17 സീരീസിൽ പുതിയ ഡിസൈൻ കൊണ്ടുവരാൻ സാധ്യതയുണ്ട്.
ഐഫോൺ 17, 17 പ്രോ, 17 പ്രോ മാക്സ് എന്നിവ കൂടാതെ, പുതിയൊരു വേരിയൻ്റായ ഐഫോൺ 17 സ്ലിം കൂടി ഈ വർഷം വിപണിയിലെത്തും. നിലവിൽ ഐഫോൺ 16 പ്ലസ് മോഡലിന് പകരമായിരിക്കും ഇത്. സമൂഹമാധ്യമങ്ങളിൽ ഇതിനകം തന്നെ ഐഫോൺ 17 സ്ലിം ചർച്ചയായി കഴിഞ്ഞു. എങ്കിലും, പുത്തൻ ഡിസൈനിലുള്ള ഐഫോൺ 17 പ്രോ മാക്സിൻ്റെ വിശേഷങ്ങളറിയാനാണ് ആപ്പിൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്നത്.
പുതിയ ഐഫോൺ സീരീസ് സെപ്റ്റംബർ 9-ന് ഇന്ത്യൻ സമയം രാത്രി 10:30-ന് ലോഞ്ച് ചെയ്യും. സെപ്റ്റംബർ 12 മുതൽ പ്രീ-ഓർഡർ ചെയ്യാനും, സെപ്റ്റംബർ 19 മുതൽ ഫോണുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങാനും സാധ്യതയുണ്ട്. പുതിയ ഐഫോൺ 17 സീരീസ് വരുന്നതിൻ്റെ ഭാഗമായി, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 16-ന് വില കുറവുണ്ടായിട്ടുണ്ട്. ലോഞ്ച് ചെയ്യുമ്പോൾ ₹79,900 ആയിരുന്ന ഐഫോൺ 16-ൻ്റെ വില ഇപ്പോൾ ₹69,999 ആയി കുറഞ്ഞു. ഫ്ലിപ്കാർട്ടിൽ ബാങ്ക് ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും ഉൾപ്പെടെ ₹10,000 വരെ ഇളവുകൾ ലഭ്യമാണ്.
ശക്തമായ A18 ചിപ്പ്, ആക്ഷൻ ബട്ടൺ, ക്യാമറ കൺട്രോൾ ടോഗിൾ തുടങ്ങിയ ഫീച്ചറുകൾ കാരണം ഐഫോൺ 16 ഇപ്പോഴും മികച്ചൊരു ഓപ്ഷനാണ്. മുൻ മോഡലുകളേക്കാൾ 30% വേഗത കൂടുതലുള്ള ഈ ഫോൺ, മികച്ച ഫീച്ചറുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply