
കാത്തിരുന്ന് സുഹൈൽ ഇങ്ങെത്തി; യുഎഇയിൽ വേനലിന് വിട, ഇനി തണുപ്പുകാലം
കാത്തിരുന്ന് സുഹൈൽ ഇങ്ങെത്തി വേനലിന് വിട നൽകി അറേബ്യൻ ഉപദ്വീപ് . കാലാവസ്ഥാ മാറ്റത്തിന് സൂചന നൽകി സുഹൈൽ നക്ഷത്രം ഇന്നലെ(24) യുഎഇയുടെ ആകാശത്ത് ഉദിച്ചുയർന്നു. സസ്യങ്ങളും കൃഷിയും തഴച്ചുവളരുന്ന മഴക്കാലം കൂടിയാണ് സുഹൈലിന്റെ ഉദയത്തോടെ പ്രതീക്ഷിക്കുന്നത്.
‘യെമന്റെ നക്ഷത്രം’ എന്നറിയപ്പെടുന്ന സുഹൈൽ അറബ് പാരമ്പര്യത്തിൽ വളരെ പ്രാധാന്യമുള്ളതാണ്. ‘സുഹൈൽ ഉദിച്ചാൽ രാത്രി തണുക്കും’ എന്നൊരു അറബ് ചൊല്ല് തന്നെയുണ്ട്. നക്ഷത്രം ഉദിച്ച ഉടൻ തന്നെ താപനില കുറയില്ലെങ്കിലും തണുപ്പുകാലം കാത്തിരിക്കുന്നവർക്ക് ഇത് വലിയ സന്തോഷവാർത്തയാണ്.സൗദി കാലാവസ്ഥാ വിദഗ്ധൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ അൽ മോസ്‌നിദ് പുറത്തിറക്കിയ റിപോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 91 ദിവസം നീണ്ട വേനൽക്കാലത്തിന് ഇതോടെ അവസാനമായെന്നും റിപോർട്ട് പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)