Posted By christymariya Posted On

യാത്രക്കാർക്ക് എളുപ്പത്തിലും വേഗത്തിലും എത്താം; ദുബായ് വിമാനത്താവളത്തിലേക്കുള്ള തിരക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതി

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള തിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഒന്നാമത്തെ ടെർമിനലിലേക്ക് പോകുന്ന പാലം വികസിപ്പിക്കാനാണ് പദ്ധതി ഒരുങ്ങുന്നത്. ദുബായ് എയർപോർട്ട്‌സുമായി സഹകരിച്ചാണ് ഈ വികസനം നടപ്പാക്കുന്നത്. ഈ വികസനം പൂർത്തിയാകുന്നതോടെ യാത്രക്കാർക്ക് എളുപ്പത്തിലും വേഗത്തിലും വിമാനത്താവളത്തിലെത്താനാകും. പദ്ധതി പ്രകാരം, പുതിയൊരു പാലം നിർമിച്ച് നിലവിലുള്ള മൂന്ന് വരി പാലം നാല് ലൈനുകളാക്കി വികസിപ്പിക്കും. ഇതുവഴി പാതയുടെ ശേഷിയിൽ 33 ശതമാനം വര്‍ധിക്കും. അതായത്, മണിക്കൂറിൽ 4,200 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിച്ചിരുന്ന പാലത്തിലൂടെ 5,600 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. കൂടാതെ, റോഡുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും തിരക്കേറിയ സമയങ്ങളിൽ യാത്രാസമയം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ പറഞ്ഞു. റാമ്പുകൾ ഉൾപ്പടെ 171 മീറ്ററാണ് പുതിയ പാലത്തിന്‍റെ നീളം. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട്, നിലവിലെ ഗതാഗതം തടസപ്പെടുത്താതെ വേഗത്തിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുന്ന നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ പാലം നിർമിക്കുന്നതെന്നും ആർടിഎ ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു. 2024ൽ ദുബായ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 92 ദശലക്ഷം കടന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയ്ക്ക് രൂപം നൽകിയത്. റോഡ് ടാറിങ് മെച്ചപ്പെടുത്തുക, പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുക, അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *